Sunday, July 14, 2024
spot_imgspot_img
HomeNewsസെല്‍വിയെ കൊന്നത് സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി ; മൃതദേഹം വെയിറ്റിങ് ഷെഡിലേക്ക് വലിച്ചുകൊണ്ടുവന്നിട്ടു; തൃശ്ശൂരില്‍ 55-കാരിയെ...

സെല്‍വിയെ കൊന്നത് സ്വകാര്യഭാഗത്ത് വടി കുത്തിയിറക്കി ; മൃതദേഹം വെയിറ്റിങ് ഷെഡിലേക്ക് വലിച്ചുകൊണ്ടുവന്നിട്ടു; തൃശ്ശൂരില്‍ 55-കാരിയെ കൊന്നത് അതിക്രൂരമായി; ഭര്‍ത്താവ് പിടിയില്‍

തൃശൂർ: ചെറുതുരുത്തിയില്‍ തമിഴ്‌നാട് സ്വദേശിയായ സ്‌ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തമിഴ്‌നാട് സ്വദേശി സെല്‍വി (50) ആണ് കൊല്ലപ്പെട്ടത്.selvi death news in thrissur

ഇന്നലെ രാവിലെ ആണ് സെല്‍വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭർത്താവ് കള്ളക്കുറിച്ചി സ്വദേശി തമിഴരശൻ അറസ്റ്റിലായി

ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയതായി ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് മരണം അതിക്രൂര കൊലപാതകം ആണെന്ന് തെളിഞ്ഞത്.

സെല്‍വിയുടെ സ്വകാര്യഭാഗത്ത് മരവടി കുത്തിക്കയറ്റിയായിരുന്നു കൊലപാതകം. പ്രതി കൃത്യം നടത്തിയത് മദ്യലഹരിയിൽ ആണെന്ന് പൊലീസ് പറയുന്നു. ചെറുതുരുത്തി പാലത്തിനടിയില്‍വച്ച്‌ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം തൊട്ടടുത്ത വെയിറ്റിംഗ് ഷെഡ്ഡില്‍ ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിനു പിന്നാലെ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സംഭവത്തില്‍ തമിഴരസിനെ അറസ്റ്റ് ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments