ലണ്ടന്‍: യുകെയില്‍ സ്വയം ചികിത്സയ്ക്കുന്ന ആളുകളുടെ എണ്ണം വർദ്ധിയ്ക്കുന്നു എന്ന് റീപ്പോർട്ട്. എ ആന്‍ഡ് ഇയിലെ നീണ്ട ക്യൂവാണു ഇതിനുള്ള പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
20 ശതമാനം പേര്‍ ജിപിമാരും എന്‍എച്ച്എസ് 111-ല്‍ നിന്നും ലഭിച്ച ഉപദേശങ്ങളും ശ്രദ്ധിക്കാറില്ല .തുടർന്നുള്ള സാഹചര്യത്തിൽ മുറിവ് പറ്റിയത് സ്വയം ശുശ്രൂഷിച്ചവരുടെയും, യാത്ര ഒഴിവാക്കാന്‍ സ്വയം മരുന്നുകള്‍ എടുത്തവരുടെയും എണ്ണം 31 ശതമാനമാണ്.
അതേസമയം എന്‍എച്ച്എസിന്റെ സ്ഥിതിഗതികൾ വ്യക്തമാക്കുന്ന കണക്കുകളെ മുന്‍നിര്‍ത്തി വിന്റര്‍ പദ്ധതി തയ്യാറാക്കാന്‍ പുതിയ ഗവണ്‍മെന്റ് താസമിക്കരുതെന്നു ലിബറല്‍ ഡെമോക്രാറ്റിന്റെ ഉപനേതാവ് ഡെയ്സി കൂപ്പര്‍ എംപി ആവശ്യപ്പെട്ടു. പുതിയ ഗവണ്‍മെന്റ് എ&ഇ വിന്റര്‍ കാത്തിരിപ്പ് പ്രതിസന്ധി നേരിടാന്‍ പദ്ധതിയിടണം’, എന്നും കൂപ്പര്‍ കൂട്ടിച്ചേർത്തു.
കൂടാതെ 1100-ലേറെ രോഗികള്‍ 12 മണിക്കൂറിലേറെയാണ് എന്‍എച്ച്എസിൽ കാത്തിരുന്നത്. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ 18,638 പേരാണ് കാഷ്വാലിറ്റിയില്‍ മൂന്ന് ദിവസത്തിലേറെ കാത്തിരുന്നത്. ഇതിന് മുന്‍പുള്ള 12 മാസത്തെ കണക്കു അനുസരിച്ചു 60 ശതമാനം അധികമാണിത്.