പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ സെലിബ്രിറ്റി മേക്കപ്പ് ആര്‍ടിസ്റ്റാണ് സീമ വിനീത്. തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമെല്ലാം സീമ പലപ്പോഴും വാചാലയാവാറുണ്ട്.seeema vineeth on reunit
താരം വിവാഹിതയാകുന്നെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിവാഹ നിശ്ചയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെയ്ക്കുകയും ചെയ്തു. എന്നാൽ പിന്നീട് വിവാഹം മുടങ്ങി എന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ല എന്നു പറഞ്ഞാണ് പുതിയ വിഡിയോ പങ്കുവച്ചിരിക്കുന്നത്.
‘പരസ്പരം മനസിലാക്കുന്ന ബന്ധങ്ങൾക്കിടയിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിള്ളലുകൾ സംഭവിച്ചാൽ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നത്.. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്.. ഇതിനോടകം പലരെയും മനസിലാക്കാനും പറ്റി.. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്, ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ലന്നേ .. കൂടെ നിന്നവരോട് സ്നേഹം..’ എന്നാണ് സീമ വിനീത് കുറിച്ചിരിക്കുന്നത്.
യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനായി പൂക്കളുമായി കാത്തുനില്‍ക്കുന്ന സീമ വിനീതിനേയും ഇരുവരും പരസ്പരം കൈകോര്‍ത്തു നടക്കുന്നതുമാണ് വിഡിയോയിലുള്ളത്.