Sunday, July 14, 2024
spot_imgspot_img
HomeNewsKerala Newsകൊച്ചിയിൽ സ്കൂൾ ബസിന് തീപിടിച്ചു; വിദ്യാർഥികളില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

കൊച്ചിയിൽ സ്കൂൾ ബസിന് തീപിടിച്ചു; വിദ്യാർഥികളില്ലാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

കൊച്ചി : കൊച്ചിയിൽ സ്കൂ‌ൾ ബസിനു തീ പിടിച്ചു. കുണ്ടന്നൂർ ജംക്ഷനിലെ എസ്എച്ച് സ്‌കൂളിന്റെ ബസിലാണു തീ പടർന്നത്. അപകട സമയത്തു കുട്ടികളാരും ബസിൽ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.School bus caught fire in Kundannoor-kochi

തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. കുണ്ടന്നൂർ, മരട് ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ എടുക്കാൻ പോകുന്നവഴിയാണ് ബസിന്‍റെ മുൻഭാഗത്ത് പുക ഉയരുന്നത് ഡ്രൈവർ കണ്ടത്.

ഇതോടെ ഡ്രൈവർ പുറത്തിറങ്ങി. ഈ സമയം ഇതിലൂടെ കടന്നുപോയ കുടിവെള്ള ടാങ്കറിൽനിന്നു ബസിലേക്കു വെള്ളമൊഴിച്ചു. അഗ്നിശമന സേനയെത്തിയാണു തീ നിയന്ത്രണവിധേയമാക്കിയത്. ബസ് മുഴുവനായും കത്തിനശിച്ചു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments