Sunday, April 14, 2024
spot_imgspot_img
HomeNewsകള്ളപ്പണം വെളുപ്പിക്കാൻ ഇലക്ട്രൽ ബോണ്ടിൻറെ വിവരങ്ങൾ മൂടിവയ്ക്കാൻ കോടതിയിൽ നടന്ന നാടകീയ നീക്കങ്ങൾ വിജയിച്ചില്ല;'എല്ലാ വിവരവും...

കള്ളപ്പണം വെളുപ്പിക്കാൻ ഇലക്ട്രൽ ബോണ്ടിൻറെ വിവരങ്ങൾ മൂടിവയ്ക്കാൻ കോടതിയിൽ നടന്ന നാടകീയ നീക്കങ്ങൾ വിജയിച്ചില്ല;’എല്ലാ വിവരവും എന്നു പറഞ്ഞാല്‍ എല്ലാമാണ്,തിരിച്ചറിയല്‍ കോഡ് ഉള്‍പ്പെടെ വെളിപ്പെടുത്തണം’, വിട്ടുവീഴ്‌ച്ചയില്ലാതെ സുപ്രീംകോടതി;എസ്‌ബിഐക്കും കേന്ദ്രസർക്കാറിനും തിരിച്ചടി

ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്‌ബിഐക്കും കേന്ദ്രസർക്കാറിനും തിരിച്ചടിയായിരിക്കുകയാണ്. ഇലക്ട്രൽ ബോണ്ടിൻറെ വിവരങ്ങൾ മൂടിവയ്ക്കാൻ കോടതിയിൽ നടന്ന നാടകീയ നീക്കങ്ങൾ വിജയിച്ചില്ല.SBI and central government hit back in electoral bond case

തിരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദ്ദേശം നല്‍കി. കോടതി നിർദേശിച്ചാല്‍ മാത്രമേ വിവരങ്ങള്‍ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.

തുടർന്ന് ഏതു രാഷ്ട്രീയ പാർട്ടിക്കാണു ബോണ്ടുകള്‍ ലഭിച്ചതെന്നു തിരിച്ചറിയാനുള്ള ആല്‍ഫ ന്യൂമറിക് നമ്ബരുകള്‍ വെളിപ്പെടുത്താമെന്ന് എസ്‌ബിഐ വ്യക്തമാക്കി.

ബോണ്ടുകള്‍ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്നു വ്യക്തമാക്കി വ്യാഴാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു.

ഇലക്‌ട്രല്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക കോഡ് ഇല്ലാതെയാണ് കഴിഞ്ഞദിവസം എസ്.ബി.ഐ. തിരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങള്‍ കൈമാറിയത്. ഇതിനെതിരേ അതിരൂക്ഷ വിമർശനമാണ് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

എല്ലാ വിവരങ്ങളും കൈമാറണമെന്ന നിർദ്ദേശം ചീഫ് ജസ്റ്റിസ് എസ്.ബി.ഐക്ക് നല്‍കി. സുപ്രീം കോടതിയിലെ ഉത്തരവിലെ ചില അവ്യക്തത കാരണമാണ് കോഡ് നല്‍കാത്തത് എന്നായിരുന്നു എസ്.ബി.ഐ. ക്ക് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ വാദിച്ചത്.

എന്നാല്‍ എല്ലാ വിവരങ്ങളും കൈമാറണമെന്ന് പറയുമ്ബോള്‍ സുപ്രീം കോടതി ഉദ്ദേശിച്ചത് അത് ആല്‍ഫാ ന്യൂമെറിക് കോഡ് അടക്കം എന്നാണെന്ന് സുപ്രീം കോടതി അറിയിച്ചു. ബോണ്ടിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണ് എന്ന് കരുതുന്നു.

എന്നാല്‍ വിധി ഉപയോഗിച്ച്‌ വ്യവസായികളെ വേട്ടയാടുന്ന അവസ്ഥ ഉണ്ടാകരുത് എന്ന് എസ്.ബി.ഐ. കോടതിയില്‍ അറിയിച്ചു.

ഇതിനൊപ്പം തന്നെ രണ്ട് വ്യവസായ സംഘടനകളും കോഡ് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ വ്യവസായികളുടെ അപേക്ഷ പരിഗണിക്കാൻ തയ്യാറല്ല എന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

തിരിച്ചറിയൽ കോഡ് നല്കാതിരിക്കാൻ വ്യവസായ സംഘടനകളായ ഫിക്കി, അസോചാം, സിഐഐ എന്നിവ സംയുക്തമായി കോടതിയിൽ നടത്തിയ നാടകീയ നീക്കം കോടതി ചെറുത്തു. കേസ് പരിഗണിച്ച സമയത്ത് സംഘടനകൾ എന്തു കൊണ്ട് വന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

തിരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ചു നല്‍കിയ വിവരങ്ങള്‍ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ എസ്‌ബിഐക്കു നോട്ടിസ് നല്‍കിയിരുന്നു.

കോടതി ആവശ്യപ്പെട്ടാല്‍ മാത്രം ചില വിവരങ്ങള്‍ നല്‍കാം എന്ന നിലപാടാണ് എസ്‌ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാല്‍ എല്ലാ വിവരങ്ങളും നല്‍കിയേ മതിയാകൂ എന്നും കോടതി പറഞ്ഞു.

തിരഞ്ഞെടുപ്പു ബോണ്ടുകള്‍ സംബന്ധിച്ച ഏറ്റവും ചെറിയ വിവരം പോലും പുറത്തു വരണം. ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നു കോടതിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണു ഭരണഘടന ബെഞ്ചിലുള്ളത്. കൂടുതല്‍ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്ബനികളുടെ പട്ടികയില്‍ മൂന്നും അന്വേഷണം നേരിടുന്നതിന്റെ തെളിവുകള്‍ നേരത്തെ വന്നിരുന്നു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന നിരവധി നിർമ്മാണ കമ്ബനികളും ബോണ്ടുകള്‍ വാങ്ങി. പതിനൊന്ന് നിർമ്മാണ കമ്ബനികള്‍ ചേർന്ന് വാങ്ങിയത് 506 കോടിയുടെ ബോണ്ടാണ്.

ഇതില്‍ ചെന്നൈ ഗ്രീൻ വുഡ്സ്, വൈഎസ്‌ആർ കോണ്‍ഗ്രസ് എംപി അയോധ്യ രാമി റെഡ്ഡിയുമായി ബന്ധമുള്ള മധ്യപ്രദേശ് വേസ്റ്റ് മാനേജ്മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേർന്ന് വാങ്ങിയത് 111 കോടിയുടെ ബോണ്ടാണ്.

ആദായ നികുതി വകുപ്പ് റെയ്ഡ് കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളിലായിരുന്നു രണ്ടു കമ്ബനികളുടെയും നീക്കം. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം 115 കോടിയുടെ ബോണ്ട് വാങ്ങിയത് 2022 ഒക്ടോബറിലാണ്.

സിബിഐ ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള കമ്ബനിക്കെതിരെ അന്വേഷണം തുടങ്ങിയത് 2022 ജൂലൈയിലാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഇലക്ടറല്‍ ബോണ്ട് തെരഞ്ഞെടുപ്പ് ആയുധമാക്കാൻ കോണ്‍ഗ്രസ് ഒരുങ്ങുമ്ബോഴും കടപ്പത്രം ആരുടെ കയ്യില്‍നിന്ന് വാങ്ങി എന്ന നിർണായക വിവരം വെളിപ്പെടുത്താൻ കോണ്‍ഗ്രസ് അടക്കമുള്ള പ്രമുഖ പാർട്ടികള്‍ തയ്യാറായിട്ടില്ല.

രാഷ്ട്രീയ പാർട്ടികള്‍ 2019ല്‍ സുപ്രീംകോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയ വിവരങ്ങളാണു തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചത്. 2017-18 സാമ്ബത്തിക വർഷം മുതലുള്ള രേഖകളാണു പുറത്തുവന്നത്. ഇതില്‍ ബിജെപിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രമുഖ പാർട്ടികള്‍ കടപ്പത്രം ആരാണ് വാങ്ങിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല.

2019 മുതലുള്ള ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ സുപ്രീം കോടതിയുടെ നിർദേശപ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റില്‍ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

2019 തെരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബിജെപിക്ക് ലഭിച്ചു. ഇതേ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് കിട്ടിയത്. ഈ കാലയളവിൽ ഡിഎംകെയ്ക്ക് 656.5 കോടിയുടെ ബോണ്ട്‌ ലഭിച്ചു. ഇതിൽ 509 കോടിയും വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനിയിൽ നിന്നായിരുന്നു.

 തിരിച്ചറിയൽ കോഡ് കൂടി നല്കണമെന്ന ഉറച്ച നിലപാട് കോടതി സ്വീകരിച്ച സാഹചര്യത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് ആരുടെയൊക്കെ ബോണ്ടുകൾ കിട്ടി എന്നതിൽ കൂടുതൽ വ്യക്തത വന്നേക്കും.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments