Home Cinema Celebrity News 18ാം വയസ്സിൽ നേരിട്ടത് അതിക്രൂര പീഡനം; സംവിധായകൻ എന്‍റെ ജനനേന്ദ്രിയത്തിൽ വടി കയറ്റി, ഒരു വർഷക്കാലം ലൈംഗിക അടിമയാക്കി: നടിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

18ാം വയസ്സിൽ നേരിട്ടത് അതിക്രൂര പീഡനം; സംവിധായകൻ എന്‍റെ ജനനേന്ദ്രിയത്തിൽ വടി കയറ്റി, ഒരു വർഷക്കാലം ലൈംഗിക അടിമയാക്കി: നടിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

0
18ാം വയസ്സിൽ നേരിട്ടത് അതിക്രൂര പീഡനം; സംവിധായകൻ എന്‍റെ ജനനേന്ദ്രിയത്തിൽ വടി കയറ്റി, ഒരു വർഷക്കാലം ലൈംഗിക അടിമയാക്കി: നടിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി അനുഭവങ്ങളുമായി നടിമാർ രംഗത്ത് വന്നു. ഇത്തരത്തില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് മുന്‍കാല നടി സൗമ്യ. തമിഴ് സംവിധായകനെതിരെ ആണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ ആരോപണം നടി ഉന്നയിക്കുന്നത്.saumya shocking reveals

തന്റെ സിനിമാ ജീവിതത്തിന്റെ തുടക്കത്തിൽ താൻ അനുഭവിച്ച ദുരനുഭവങ്ങൾ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ വെളിപ്പെടുത്തിയത്.

ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസക്കാരിയായ സൗമ്യ. തന്‍റെ സിനിമ കരിയറിലെ ആദ്യകാലത്ത് പ്രമുഖ സംവിധായകൻ തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി വെളിപ്പെടുത്തി.

സംവിധായകൻ തന്നെ ബലാത്സംഗം ചെയ്യുക മാത്രമല്ല, മാനസികവും ശാരീരികവും ലൈംഗികവുമായ തന്നെ അടിമയായിഎന്നാണ് പറയുന്നത്. “വിനോദത്തിനായി സംവിധായകൻ തന്‍റെ ജനനേന്ദ്രിയത്തിൽ വടി കയറ്റി”എന്നാണ് അഭിമുഖത്തില്‍ നടി ആരോപിക്കുന്നത്.

പിന്നീട് ഒരു വർഷക്കാലത്തോളം അയാളുടെ ലൈംഗിക അടിമയായി കഴിയേണ്ടി വന്നു എന്നും സൗമ്യ പറയുന്നു. ആ ട്രോമയിൽ നിന്നെല്ലാം കരകയറുവാൻ 30 വർഷക്കാലം എടുത്തു എന്നും സൗമ്യ വെളിപ്പെടുത്തി. കൂടാതെ നിരവധി സംവിധായകരും നടന്മാരും ടെക്നീഷ്യന്മാരും തന്നെ ലൈംഗികമായി ചൂഷണം ചെയ്തതായി സൗമ്യ സൂചിപ്പിച്ചു. തന്റെ സുരക്ഷയിൽ ഭയമുള്ളതുകൊണ്ടാണ് സംവിധായകന്റെ പേര് പുറത്തു പറയാത്തതെന്നും അവർ കൂട്ടിച്ചേർത്തു.

തീയറ്റർ ഗ്രൂപ്പിൽ പ്രവർത്തിച്ച പരിചയമാണ് സിനിമയിൽ എത്തുവാൻ കാരണമായത്. വളരെ ദരിദ്രമായ ജീവിത സാഹചര്യമായിരുന്നു. ഇതു മനസ്സിലാക്കിയാണ് മകളെ സിനിമയിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞ് തമിഴ് സംവിധായകൻ സൗമ്യയുടെ പിതാവിനെ സമീപിച്ചത്. സിനിമയിലൂടെ ജീവിതം രക്ഷപ്പെടും എന്ന സംവിധായകൻ നൽകിയ മോഹന വാഗ്ദാനമാണ് അഭിനയിക്കാൻ തീരുമാനിക്കാൻ കാരണം. നടി രേവതിയുടെ വീടിനടുത്തായിരുന്നു സൗമ്യയുടെ വീട്. രേവതി സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലമാണ്. ഇതെല്ലാം കൂടെ സിനിമയെന്ന മായിക ലോകത്തേക്ക് മറ്റൊന്നും ആലോചിക്കാതെ ചുവടുവെച്ചു എന്നും സൗമ്യ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here