Sunday, July 14, 2024
spot_imgspot_img
HomeNRIGulfസൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു; യാത്രക്കാരെ അടിയന്തരമായി ഇറക്കി

സൗദി എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറിന് തീപ്പിടിച്ചു; യാത്രക്കാരെ അടിയന്തരമായി ഇറക്കി

ഇസ്ലാമാബാദ്: റിയാദില്‍ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയലൈൻസില്‍ നിന്ന്പുക ഉയർന്നതിനെത്തുടർന്ന് അടിയന്തരമായി ലാൻഡ്ചെയ്തു. വ്യാഴാഴ്ചയായിരുന്നു സംഭവം.സൗദി എയലൈൻസിന്റെ എസ്.വി. 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. saudiairlinesplane tire catches fire passengers disembarked immediately

പാകിസ്താനിലെ പെഷവാറില്‍ വിമാനം ലാൻഡ് ചെയ്യാനിരിക്കെ ആണ് വിമാനത്തിന്റെ ടയറില്‍ നിന്ന് പുക ഉയർന്നത്. വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലില്‍ കൂടി യാത്രക്കാരെ സുരക്ഷിതരായി നിലത്തിറക്കി. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.

നിലത്തിറക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്നമാണ് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടില്‍ പറയുന്നത്. ആർക്കും പരിക്കുകളില്ല. വിമാനം ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നുവെന്ന് സൗദി എയലൈൻസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇവർ എല്ലാവരും സുരക്ഷിതരാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments