Thursday, July 25, 2024
spot_imgspot_img
HomeNewsInternationalഇനി മുതല്‍ വിദേശ വ്യക്തികള്‍ക്കും സൗദി പൗരത്വം : ആദ്യ പൗരത്വം കരസ്ഥമാക്കി ഇന്ത്യക്കാരൻ

ഇനി മുതല്‍ വിദേശ വ്യക്തികള്‍ക്കും സൗദി പൗരത്വം : ആദ്യ പൗരത്വം കരസ്ഥമാക്കി ഇന്ത്യക്കാരൻ

വിദേശികൾക്ക് സൗദി പൗരത്വം നൽകാൻ സൗദി ഭരണകൂടം തീരുമാനിച്ചു. വിഷൻ 2030 ൻ്റെ ലക്ഷ്യത്തിന് അനുസൃതമായി രാജ്യത്തിൻ്റെ സമഗ്ര വികസനത്തിനായി എല്ലാത്തരം മനുഷ്യവിഭവശേഷിയും പ്രയോജനപ്പെടുത്താനും മിടുക്കരും സർഗ്ഗാത്മകരുമായ ആളുകളെ രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുന്ന അന്തരീക്ഷം സൃഷ്ടിക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.

ശാസ്ത്രജ്ഞർ, ഡോക്ടർമാർ, ഗവേഷകർ, കണ്ടുപിടുത്തക്കാർ, സംരംഭകർ, മറ്റ് അപൂർവ പ്രതിഭകൾ എന്നിവർക്ക് സൗദി അറേബ്യൻ സർക്കാർ പൗരത്വം നൽകാൻ തുടങ്ങിയത്. നിയമം, വൈദ്യം, ശാസ്ത്രം, സാംസ്‌കാരികം, കായികം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ രാജ്യത്തെ വിവിധ മേഖലകളിൽ സഹായിക്കാൻ കഴിവ് തെളിയിച്ചവർക്ക് പൗരത്വം നൽകാനുള്ള സൽമാൻ രാജാവിൻ്റെ ഉത്തരവിനെ തുടർന്നാണ് സർക്കാർ നടപടികൾ.

അതേസമയം സൗദിയിലെ ഓൺലൈൻ ബിസിനസ് രംഗത്തെ പ്രമുഖനായ നൂണിൻ്റെ സിഇഒയും ഇന്ത്യക്കാരനുമായ ഫറാസ് ഖാലിദിന് സൗദി പൗരത്വം ലഭിച്ചു. അതേസമയം, വിവിധ രാജ്യങ്ങളിലെ പ്രതിഭകൾക്ക് പൗരത്വം നൽകുന്നതിൽ പാശ്ചാത്യ രാജ്യങ്ങളുടെ പാതയാണ് സൗദി അറേബ്യ പിന്തുടരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments