Home News പിസി ചാക്കോയുടെ നിലപാട് മാറ്റം നിര്‍ണ്ണായകമായി,ശരദ് പവാറിന്‍റെ തീരുമാനത്തില്‍ ശശീന്ദ്രന്‍ പുറത്തേക്ക്; തോമസ് കെ തോമസ് മന്ത്രിയാകുമ്പോള്‍ പ്രസിഡന്റാക്കണമെന്ന ശശീന്ദ്രന്‍റെ ആവശ്യവും തള്ളി

പിസി ചാക്കോയുടെ നിലപാട് മാറ്റം നിര്‍ണ്ണായകമായി,ശരദ് പവാറിന്‍റെ തീരുമാനത്തില്‍ ശശീന്ദ്രന്‍ പുറത്തേക്ക്; തോമസ് കെ തോമസ് മന്ത്രിയാകുമ്പോള്‍ പ്രസിഡന്റാക്കണമെന്ന ശശീന്ദ്രന്‍റെ ആവശ്യവും തള്ളി

0
പിസി ചാക്കോയുടെ നിലപാട് മാറ്റം  നിര്‍ണ്ണായകമായി,ശരദ് പവാറിന്‍റെ തീരുമാനത്തില്‍ ശശീന്ദ്രന്‍ പുറത്തേക്ക്; തോമസ് കെ തോമസ് മന്ത്രിയാകുമ്പോള്‍     പ്രസിഡന്റാക്കണമെന്ന  ശശീന്ദ്രന്‍റെ ആവശ്യവും തള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മന്ത്രി എകെ ശശീന്ദ്രനെ കൈവിട്ടതോടെ എന്‍സിപിയില്‍ മന്ത്രിമാറ്റം ഉറപ്പായിരിക്കുകയാണ്. മുംബൈയിലെ കൂടിക്കാഴ്ചയില്‍ വനം മന്ത്രി ശശീന്ദ്രനോട് ഒഴിയാന്‍ പവാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. എന്‍സിപിയില്‍ ശശീന്ദ്രന്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുണ്ട്.Saseendran will resign from the ministry

മന്ത്രി സ്ഥാനം ഒഴിയുന്നതിനെതിരെ എകെ ശശീന്ദ്രൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തിൽ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു.

മുഖ്യമന്ത്രിയും കൈവിട്ടതോടെയാണ് സ്ഥാനമൊഴിയേണ്ട  സാഹചര്യം ഉണ്ടായത്. ശരദ് പവാറിന്‍റെ തീരുമാനവും തോമസ് കെ തോമസിന് അനുകൂലമായി. ശരദ് പവാറിന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലും മന്ത്രിമാറ്റത്തിന് അനുകൂല തീരുമാനം ഉണ്ടായി. 

ഒരാഴ്ച കാത്തിരിക്കാൻ പവാർ ആവശ്യപ്പെട്ടുവെന്നും തീരുമാനം ഒരാഴ്ചയ്ക്കകം ഉണ്ടായേക്കുമെന്നും പിസി ചാക്കോ പറഞ്ഞു. മന്ത്രിമാറ്റത്തിൽ അന്തിമ തീരുമാനം പവാറിന്‍റേതാണെന്നും പി.സി.ചാക്കോ പറഞ്ഞു. സംഘടനാ കാര്യങ്ങൾ അടക്കം എല്ലാ വിഷയങ്ങളും ചർച്ചയായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിസ്ഥാന മാറ്റം സംബന്ധിച്ച ഔദ്യോഗിക തീരുമാനവും വരും ദിവസങ്ങളില്‍ ഉണ്ടായേക്കും.

ഒരാഴ്ച കാത്തിരിക്കാൻ പവാര്‍ അറിയിച്ചെങ്കിലും തീരുമാനം തോമസ് കെ തോമസിന് അനുകൂലമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുന്നത്. ശശീന്ദ്രന്‍ രണ്ടു പിണറായി സര്‍ക്കാരിലും മന്ത്രിയായെന്നും പാര്‍ട്ടിയുടെ അവശേഷിക്കുന്ന ഒരേയൊരു എംഎല്‍എയായ തന്നെ ഇനി പരിഗണിക്കണമെന്നുമായിരുന്നു തോമസിന്‍റെ ആവശ്യം.

ഇതിനെ ചാക്കോയും അനുകൂലിച്ചു. ഇതോടെ ജില്ലാ അധ്യക്ഷന്മാരുടെ നിലപാടും പരിശോധിച്ചു. ഒരു ജില്ലാ അധ്യക്ഷനൊഴികെ എല്ലാവരും തോമസ് കെ തോമസിന് അനുകൂലമായി.

പിസി ചാക്കോയുടെ നിലപാട് മാറ്റമാണ് നിര്‍ണ്ണായകമായത്. അടുത്ത കാലം വരെ എകെ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ ഇപ്പോള്‍ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് എടുത്തു. ഇതും ശരത് പവാറില്‍ സ്വാധീനം ചെലുത്തിയതോടെയാണ് തോമസ് കെ തോമസിനെ മന്ത്രിയാക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. എന്‍സിപിയുടെ ജില്ലാ അധ്യക്ഷന്മാര്‍ ശശീന്ദ്രനെതിരെ നിലപാട് എടുത്തു. ഇതാണ് ശശീന്ദ്രന് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്.

പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കുമൊടുവിലാണ് മന്ത്രിമാറ്റം ഉണ്ടാകുന്നത്.

മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റാക്കണമെന്നാണ് എകെ ശശീന്ദ്രന്റെ ആവശ്യം. ഇതും അംഗീകരിക്കില്ലെന്നാണ് സൂചന. മുംബൈയിലെ പാര്‍ട്ടി ആസ്ഥാനത്തേക്ക് സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയെയും മന്ത്രി എകെ ശശീന്ദ്രനെയും തോമസ് കെ തോമസ് എംഎല്‍എയേയും പവാര്‍ വിളിപ്പിക്കുകയായിരുന്നു.

2011 മുതല്‍ എലത്തൂര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശീന്ദ്രന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ വന്യജീവി സംരക്ഷണ മന്ത്രിയായിരുന്നു. മന്ത്രി സ്ഥാനം സംബന്ധിച്ച് എന്‍സിപിയിലെ പ്രശ്നങ്ങള്‍ പുറത്ത് വന്നിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ മന്ത്രിസ്ഥാനം ഒഴിയാമെന്ന ധാരണ ശശീന്ദ്രന്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണ് തോമസ് കെ തോമസ് രംഗത്ത് എത്തിയത്.

എന്നാല്‍ അങ്ങനെയൊരു ധാരണ ഇല്ലെന്നായിരുന്നു ശശീന്ദ്രന്റെ വാദം. തുടക്കത്തില്‍ പിസി ചാക്കോ ശശീന്ദ്രനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റി. ഇതോടെ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നാല്‍ എംഎല്‍എ സ്ഥാനം ഒഴിയുമെന്നും ശശീന്ദ്രന്‍ ഭീഷണി മുഴക്കിയിരുന്നു.

പിണറായി വിജയന്റെ 2 മന്ത്രിസഭകളിലായി ശശീന്ദ്രന്‍ തുടര്‍ച്ചയായി റിക്കോര്‍ഡ് കാലം മന്ത്രിയായി.കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോര്‍ഡ് എ.കെ.ശശീന്ദ്രന് സ്വന്തമാണ്.

നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയില്‍ ശശീന്ദ്രന്‍ 306 ദിവസം (2016 മേയ് 25 2017 മാര്‍ച്ച് 27) മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയില്‍നിന്നു രാജിവച്ച് അതേ മന്ത്രിസഭയില്‍ത്തന്നെ തിരിച്ചെത്തിയ 7 പേരില്‍ ഒരാളാണ് ശശീന്ദ്രന്‍. പൂച്ചക്കുട്ടി വിവാദമായിരുന്നു ഈ രാജിക്ക് കാരണം.

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ആരോപണത്തില്‍ മന്ത്രിയായി തിരിച്ചെത്താന്‍ ശശീന്ദ്രന് തുണയായത് മുഖ്യമന്ത്രി പിണറായിയുടെ പിന്തുണയായിരുന്നു. എന്നാല്‍ എന്‍സിപിയിലെ രണ്ടാം കലാപ കാലത്ത് ശശീന്ദ്രന് പിണറായി പിന്തുണ നല്‍കുന്നില്ല. ഇതാണ് തോമസ് കെ തോമസിന് ഗുണകരമായി മാറിയത്.

മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസ് ചാണ്ടിയുടെ മരണത്തെ തുടര്‍ന്നാണ് കുട്ടനാട്ടില്‍ തോമസ് കെ തോമസ് മത്സരിച്ചതും ജയിച്ച് എംഎല്‍എയായതും.

LEAVE A REPLY

Please enter your comment!
Please enter your name here