ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ നിരവധി തുറന്നു പറച്ചിലുമായി നടിമാർ രംഗത്ത് വന്നു. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കാര്യങ്ങൾ തനിക്ക് ഓർമയില്ലെന്ന് പറയുകയാണ് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. റിപ്പോർട്ട് ചര്‍ച്ചയാക്കുന്നത് എന്തിനാണ്? ഈ വിഷയം വിട്ട് നിങ്ങൾ വയനാട്ടിലെ ദുരന്തത്തെ കുറിച്ച് സംസാരിക്കൂവെന്നും ശാരദ പറയുന്നു.sarada about hema committi report
തെളിവെടുപ്പിനെക്കുറിച്ച് ഓർമയില്ല. റിപ്പോര്‍ട്ടിനെ കുറിച്ച് എല്ലാം ജസ്റ്റിസ് ഹേമ പറയട്ടെ എന്നും ശാരദ പറയുന്നു. അഞ്ചാറ് വര്‍ഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചു ഓർമയില്ലെന്നാണ് നടി ശാരദ പറയുന്നത്. കൂടാതെ റിപ്പോർട്ടിലെ ശാരദയുടെ വിവാദ പരാമർശങ്ങളിൽ മറുപടി നല്‍കാനും ശാരദ തയ്യാറായില്ല.
അതേസമയം എല്ലാ കാലത്തും ലൈംഗികാതിക്രമം സിനിമയിലുണ്ടായിരുന്നു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാൽ വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.