Thursday, July 25, 2024
spot_imgspot_img
HomeNewsKerala Newsതൊടുപുഴയിലെ സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കാൻ കൈക്കൂലി;'സിപിഎം നേതൃത്വത്തെ നിരപരാധിത്വം ബോധ്യപ്പെടുത്തും', രാജിവെക്കില്ലെന്ന് നഗരസഭാ...

തൊടുപുഴയിലെ സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കാൻ കൈക്കൂലി;’സിപിഎം നേതൃത്വത്തെ നിരപരാധിത്വം ബോധ്യപ്പെടുത്തും’, രാജിവെക്കില്ലെന്ന് നഗരസഭാ ചെയർമാൻ

തൊടുപുഴ: നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോർജ്. കൈക്കൂലിക്കേസില്‍ പ്രതിയായതോടെ സി.പി.എം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല.Sanish George will not resign from the post of Chairman of Thodupuzha Municipality

താൻ നിരപരാധിയാണെന്നും ഇക്കാര്യം സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞ അദ്ദേഹം രാജിവെക്കേണ്ട ആവശ്യം തത്കാലം ഇല്ലെന്നും വ്യക്തമാക്കി. രാജിവെച്ചാൽ താൻ അഴിമതിക്കാരനാണെന്ന് മുദ്രകുത്തപ്പെടും.

തനിക്കെതിരായ കേസിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. കൈക്കൂലി  നൽകാൻ പറഞ്ഞെന്ന ആരോപണത്തെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ഇതെല്ലാം കോടതിയുടെ പരിഗണനയിലാണെന്നും സനീഷ് ജോര്‍ജ്ജ് പ്രതികരിച്ചു.

ചൊവ്വാഴ്ച രാജിവെക്കുമെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ച ചെയർമാൻ നഗരസഭയില്‍ എത്തിയിട്ടില്ല. രണ്ടു ദിവസമായി ചെയർമാന്‍റെ ഔദ്യോഗിക നമ്ബർ ഓഫാണ്.

കൈക്കൂലി ആരോപണം നേരിടുന്ന ചെയര്‍മാന്‍ തല്‍ക്കാലം മാറി നിന്ന് അന്വേഷണം നേരിടണമെന്നതാണ് സി.പി.എം. നിലപാട്. അതുകൊണ്ടാണ് ചെയര്‍മാനോട് രാജിവെക്കാന്‍ സി.പി.എം ആവശ്യപ്പെട്ടതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

തൊടുപുഴയിലെ സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കാൻ ഒരുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് അസിസ്റ്റന്റ് എൻജിനീയർ സി.ടി അജിയെയും ഇടനിലക്കാരൻ റോഷനെയും വിജിലൻസ് പിടികൂടിയത്.

ഇയാൾക്ക് കൈക്കൂലി നൽകാൻ പ്രേരിപ്പിച്ചെന്ന കേസിലാണ് സനീഷ് ജോർജ് നിലവിൽ പ്രതി ചേർക്കപ്പെട്ടത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടുതവണ വിജിലൻസ് ആവശ്യപ്പെട്ടിട്ടും സനീഷ് ജോർജ്ജ് തയ്യാറായിട്ടില്ല. ആരോഗ്യ കാരണങ്ങളാൽ ഹാജരാകാൻ സാധിക്കില്ലെന്ന് അഭിഭാഷകൻ മുഖേന അന്വേഷണ സംഘത്ത അറിയിച്ചു.

നഗരസഭാ ചെയർമാൻ സനീഷ് ജോർജ് കേസിലെ രണ്ടാം പ്രതിയാണ്. വിജിലൻസ് കേസെടുത്തതിന് പിന്നാലെ വിശദീകരണം തേടിയ സി.പി.എം ജില്ല നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല.

ചോദ്യം ചെയ്യലിന് ഹാജരാകാൻ ഒരാഴ്ചത്തെ സാവകാശം വിജിലൻസ് സനീഷ് ജോര്‍ജ്ജിന് നൽകിയിട്ടുണ്ട്. രാജിക്കായി ബിജെപിയും കോൺഗ്രസും സമരം തുടരുകയാണ്. എൽഡിഎഫിലും സനീഷിനെതിരെ സമ്മർദ്ദമുണ്ട്. രാജിവച്ച് വിജിലൻസ് അന്വേഷണം നേരിടാനാണ് ജില്ലാ എൽഡിഎഫ് നേതൃത്വം നൽകിയ നിർദ്ദേശം.

എന്നാൽ ഇതുപാലിക്കാതെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ് സനീഷ്.  15 ദിവസത്തേക്ക് പകരം ചുമതല വൈസ് ചെയർപേഴ്സണ് കൈമാറിക്കൊണ്ട് കത്തും നൽകിയിട്ടുണ്ട്. സനീഷ് കൈക്കൂലി വാങ്ങിയതായി അറിയില്ലെന്നും നാക്കുപിഴയുടെ പേരിൽ വിജിലൻസ് കേസിലകപ്പെടുകയായിരുന്നു എന്നുമാണ് സിപിഎം നേതൃത്വം വിശദീകരിക്കുന്നത്. 

കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജിനെയും മുസ്ലിം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് എല്‍.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments