ലണ്ടന്‍: മുന്‍ മോഡലും ഗായികയുമായ സാമന്ത ഫോക്സ് (58) പൊലീസ് ഉദ്യോഗസ്ഥന്റെ പല്ല് അടിച്ച് തെറിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 3 ന് ലണ്ടന്‍ ഹീത്രൂവിലേക്കുള്ള വിമാനം പറന്നുയരുന്നത് മുന്‍പ് വിമാനത്തിനുള്ളില്‍ മദ്യപിച്ച് ശല്യമുണ്ടാക്കിയതിനോടുംബന്തിച്ചു സാമന്ത ഫോക്സിനെ ബ്രിട്ടിഷ് എയര്‍വേയ്സ് വിമാനത്തില്‍ നിന്നും നീക്കം ചെയ്തിരുന്നു.
അന്ന് നീക്കം ചെയ്യാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥനു നേരെയാണു ഗായിക ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ ഗായിക കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. കേസില്‍ 1,000 പൗണ്ട് പിഴ ചുമത്തുകയും പുനരധിവാസ പ്രവര്‍ത്തനങ്ങളും 12 മാസത്തെ കമ്മ്യൂണിറ്റി സേവനത്തിനുള്ള നിർദേശവും നൽകി.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കുറ്റം സാമന്ത ഫോക്സ് സമ്മതിച്ചു. ഭാര്യ ലിന്‍ഡ ഓള്‍സനോട് സാമന്ത വിമാനത്തിലിരുന്ന് തര്‍ക്കിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തില്‍ നിന്ന് നീക്കം ചെയ്യുന്നതിനിടെ നിരന്തരം ഉദ്യോഗസ്ഥരെ സാമന്ത ഭീഷണിപ്പെടുത്തിയതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തെ തുടര്‍ന്ന് വിമാനം 12 മണിക്കൂര്‍ വൈകി. 42 യാത്രക്കാരാണ് വിമാനത്തില്‍ സാമന്തയ്കൊപ്പം ഉണ്ടായിരുന്നത്. സഹയാത്രികർകുണ്ടായ നഷ്ടത്തിന് കോടതിയെ സമീപിച്ച ബ്രിട്ടിഷ് എയര്‍വേയ്സിന് 1,718 പൗണ്ട് സാമന്ത ഫോക്സ് നല്‍കാനും കോടതി ഉത്തരവിട്ടു.