Sunday, July 14, 2024
spot_imgspot_img
HomeCrime Newsഫാര്‍മസിയുടെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍പ്പന; സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍

ഫാര്‍മസിയുടെ മറവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ വില്‍പ്പന; സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍

തിരുവനന്തപുരം: ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം. സംഭവത്തിൽ സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍. നെടുമങ്ങാട് സ്വദേശി ഷാനാസ് (34)നെ ആണ് നെടുമങ്ങാട് എക്‌സൈസ് പിടികൂടിയത്.Sale of MDMA to students under the guise of pharmacy

പരിശോധനയിൽ നെടുമങ്ങാട് ജില്ലാ ഹോസ്പിറ്റലിനു എതിര്‍വശം കുറക്കോട് വി.കെയര്‍ ഫാര്‍മസി എന്ന സ്ഥാപനത്തില്‍ നിന്നും 11 പ്ലാസ്റ്റിക് പൗച്ചുകളിലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ കണ്ടത്തി.

ചെറിയ അളവില്‍ എംഡിഎംഎ യുമായി ഇന്നലെ രാവിലെ പിടികൂടിയയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് ഫാര്‍മസി വഴി വിദ്യാര്‍ത്ഥികള്‍ക്ക് കച്ചവടം നടക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചത്.

വാടയില്‍ നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പല ലൈസന്‍സികളുടെയും പേരിലാണ്. രാത്രിയും ആവശ്യക്കാർക്ക് വേണ്ടി ഫാർമസി തുറന്ന് സാധനങ്ങൾ കൊടുക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഫാർമസി അടപ്പിച്ചു.

എംഡിഎംഎ വില്‍പനകേസുമായി ബന്ധപ്പെട്ട് ഷാനാസ് മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍ വഴി മാരക ലഹരികള്‍ വില്‍പന നടത്തുന്നത് എറ്റവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്സെസ് സിഐ സുനില്‍കുമാര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments