Wednesday, September 11, 2024
spot_imgspot_img
HomeCinemaMovie News'രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ… ഒരാള്‍ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാല്‍ കേസെടുക്കാൻ...

‘രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ… ഒരാള്‍ ആകാശത്ത് നിന്നു ഒരു കാര്യം പറഞ്ഞാല്‍ കേസെടുക്കാൻ സാധിക്കുമോ’- രഞ്ജിത്തിനെ സംരക്ഷിച്ച്‌ മന്ത്രി

തിരുവനന്തപുരം: നടിയുടെ ആരോപണത്തില്‍ സംവിധായകൻ രഞ്ജിത്തിനെതിരെ കേസെടുക്കില്ലെന്നു വ്യക്തമാക്കി സാംസ്കാരിക മന്ത്രി സജി ചെറിയാൻ.

നടി രേഖാ മൂലം പരാതി നല്‍കിയാല്‍ രഞ്ജിത്തിനെതിരെ നടപടി ആലോചിക്കുമെന്നും മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടപടി സാധ്യമല്ലെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്നു രഞ്ജിത്തിനെ മാറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

‘ഒരു റിപ്പോർട്ടില്‍ ആരോപണമോ ആക്ഷേപമോ വന്നാല്‍ കേസെടുക്കാൻ സാധിക്കില്ല. സുപ്രീം കോടതിയടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പരാതി തന്നാല്‍ ഇക്കാര്യത്തില്‍ സർക്കാരിന്റെ ഭാഗത്തു നിന്നു ഒരു വിട്ടുവീഴ്ചയമുണ്ടാകില്ല. പരാതിയുമായി ആരെങ്കിലും വന്നാല്‍ അതിലെ വസ്തുത പരിശോധിക്കേണ്ടത് പൊലീസും ബന്ധപ്പെട്ട നിയമ വകുപ്പുകളുമാണ്.’

‘ഇന്നലെ ബഹുമാനപ്പെട്ട രഞ്ജിത്തിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതു മാധ്യമങ്ങളിലൂടെ ഞാനും കണ്ടു. അതു സംബന്ധിച്ചു രഞ്ജിത്ത് മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിയും നടിയുടെ ആരോപണവുമാണ് ഇപ്പോള്‍ മുന്നിലുള്ളത്. അതു സംബന്ധിച്ചു അവർക്ക് പരാതിയുണ്ടെങ്കില്‍ വരട്ടെ. അപ്പോള്‍ അതിനനുസരിച്ചുള്ള നിയമ നടപടികള്‍ സർക്കാർ സ്വീകരിക്കും.’

‘ഏതെങ്കിലും ഒരാള്‍ ആരെയെങ്കിലും പറ്റി ആക്ഷേപം ഉന്നയിച്ചാല്‍ കേസെടുക്കാൻ സാധിക്കുമോ. അങ്ങനെ ഏതെങ്കിലുമൊരു കേസ് കേരളത്തില്‍ നിലനിന്നിട്ടുണ്ടോ. അത്തരത്തില്‍ കേസെടുക്കാൻ നിലനില്‍ക്കില്ലെന്നു സുപ്രീം കോടതി പല ഘട്ടങ്ങളില്‍ പറഞ്ഞിട്ടുണ്ട്.’

‘ആർക്ക് ആരെക്കുറിച്ചാണോ പരാതിയുള്ള അവർക്ക് രേഖാമൂലം അതു നല്‍കട്ടെ. അവർ പരാതി ഉന്നയിച്ച സ്ഥിതിക്കു ഇനി പരാതി നല്‍കുന്നതിനു ബുദ്ധിമുട്ടില്ല. പരാതി തന്നാല്‍ നിയമാനുസൃതം നടപടിയെടുക്കും. ആക്ഷേപം രഞ്ജിത്ത് നിഷേധിച്ചിട്ടുണ്ട്. അപ്പോള്‍ പിന്നെ അതു പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്.’

‘ഒരാള്‍ ഒരു കുറ്റം ചെയ്തെന്നു അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. കുറ്റം ചെയ്യാത്ത ഒരാളെ രാവിലെ എഴുന്നേറ്റ് ക്രൂശിക്കാൻ സാധിക്കുമോ. നമ്മളെല്ലാം തെറ്റുകള്‍ക്ക് അതീതരാണോ. ഏതെങ്കിലും കാരണത്താല്‍ അദ്ദേഹം നിരപരാധിയാണെന്നു വന്നാല്‍ എന്തു ചെയ്യും. അദ്ദേഹം ആരോപണം നിഷേധിച്ചു. അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മികച്ച കലാകാരനാണ്. അദ്ദേഹത്തിന്റെ സൈറ്റിലാണ് ഈ വിഷയം നടന്നതെന്നു പറയുന്നു. അപ്പോള്‍ അദ്ദേഹത്തിനൊപ്പം സഹ പ്രവർത്തരുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.’

‘ഒരാള്‍ ആകാശത്തു നിന്ന് ഒരു കാര്യം പറഞ്ഞാല്‍ കേസെടുക്കാൻ സാധിക്കുമോ. സർക്കാർ ഇരകള്‍ക്കൊപ്പമാണ്. അതില്‍ വിട്ടുവീഴ്ചയില്ല. നടപടി എടുക്കണമെങ്കില്‍ രേഖാമൂലം പരാതി വേണം’- മന്ത്രി വ്യക്തമാക്കി.

2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കാൻ എത്തിയപ്പോള്‍ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെൻ്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments