Sunday, July 14, 2024
spot_imgspot_img
HomeNRIUKസഹൃദയ അഖില യു.കെ വടംവലി മത്സരം സമാപിച്ചു

സഹൃദയ അഖില യു.കെ വടംവലി മത്സരം സമാപിച്ചു

യു.കെ യിലെ സഹൃദയ വെസ്റ്റ് കെന്റ് കേരളൈറ്റ്‌സ് സംഘടിപ്പിച്ച ഓള്‍ യു.കെ വടംവലി മത്സരത്തിന് ആവേശകരമായ സമാപനം. രാവിലെ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹൃദയ സെക്രട്ടറി ഷിനോ ടി പോള്‍ സ്വാഗതം ആശംസിച്ചു. Sahrudhaya UK tug of war

പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ് ഫ്‌ലാഗ് ഓഫ് ചെയ്ത കരുത്തിന്റെ പോരാട്ടത്തില്‍ വിശിഷ്ടാതിഥികളായി ആഷ്‌ഫോര്‍ഡില്‍ നിന്നു തെരഞ്ഞെടുത്ത ബ്രിട്ടനിലെ ആദ്യ മലയാളി എം.പി സോജന്‍ ജോസഫ്, നാട്ടില്‍ നിന്നു എത്തിച്ചേര്‍ന്ന പുതുപ്പള്ളി എംഎല്‍എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മന്‍, യുകെയിലെ സെലിബ്രേറ്റി ഷെഫ് ജോമോന്‍ കുറിയാക്കോസ്, ഫ്രാന്‍സിസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു.

അത്യന്തം ആവേശകരമായിരുന്ന ഹീറ്റ്‌സ്, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമിഫൈനല്‍ മത്സരാവസാനം അട്ടിമറി വീരന്മാരായി സ്റ്റോക് ലയണ്‍സ് എ ടീം കീരീടം ഉയര്‍ത്തിയപ്പോള്‍ വൂസ്റ്റര്‍ ടീം റണ്ണര്‍പ്പായി.

2024 ലെ സഹൃദയയുടെ അഖില യു.കെ വടം വലി ചാമ്പ്യന്‍സ് ട്രോഫിയും ക്യാശ് പ്രൈസ് 1107 പൗണ്ടും സ്റ്റോക്ക് ലയണ്‍സ് എ ടീം കരസ്ഥമാക്കിയപ്പോള്‍ വൂസ്റ്റര്‍ ടീം രണ്ടാം സ്ഥാനവും (607 പൗണ്ട്), ഹെറിഫോര്‍ഡ് അച്ചായന്‍സ് മൂന്നാം സ്ഥാനവും (307 പൗണ്ട്), ടണ്‍ ബ്രിഡ്ജ് വെല്‍സ് ടസ്‌കേഴ്‌സ് നാലാം സ്ഥാനവും (207 പൗണ്ട്) കരസ്ഥമാക്കി.

കടുത്ത വാശിയോടെ നടന്ന മത്സരങ്ങള്‍ തന്മയത്തോടെ നിയന്ത്രിച്ചത് ബിജോ പാറശ്ശേരില്‍, സെബാസ്റ്റ്യന്‍ എബ്രഹം, ജോഷി സിറിയക്ക് തുടങ്ങിയ റഫറിമാരായി പ്രവര്‍ത്തിച്ചു.

ഞായറാഴ്ച ടണ്‍ ബ്രിഡ്ജിലെ ഹില്‍ഡന്‍ബറോയിലെ സാക് വില്ലാ സ്‌കൂളില്‍ നടന്ന വടംവലി മത്സരത്തില്‍ പങ്കെടുത്ത് വന്‍ വിജയമാക്കിയ എല്ലാ ടീമംഗങ്ങള്‍ക്കും, മത്സരം സ്‌പോണ്‍സര്‍ ചെയ്ത എല്ലാ സ്‌പോണ്‍സേഴ്‌സിനും, കൂടാതെ ഈ മത്സരം കാണുവാനായി യു.കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും ടീം സഹൃദയയ്ക്കു വേണ്ടി പ്രസിഡന്റ് ആല്‍ബര്‍ട്ട് ജോര്‍ജ്, വൈസ് പ്രസിഡന്റ് അഞ്ജു അബി, സെക്രട്ടറി ഷിനോ. ടി. പോള്‍, ജോയിന്റ് സെക്രട്ടറി ജിനു തങ്കച്ചന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോജോ വര്‍ഗീസ്, ട്രഷറര്‍ റോജിന്‍ മാത്യു ജോയിന്റ് ട്രഷറര്‍ നിയാസ് മൂതേടത്ത് തുടങ്ങിയ ഓഫീസ് ടീം നന്ദിയും രേഖപ്പെടുത്തി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments