തൊടുപുഴ: ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച തെറ്റായ സമയത്തായിരുന്നു എന്ന് എസ് രാജേന്ദ്രൻ. ഇക്കാര്യത്തിൽ സിപിഐഎം നേതാക്കളോട് ക്ഷമാപണം നടത്തി. പ്രകാശ് ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു എന്നും രാജേന്ദ്രൻ പറഞ്ഞു.S. Rajendran said Prakash Javadekar invited him to BJP
സിപിഎം അംഗത്വം പുതുക്കില്ല. പാർട്ടി നേതാക്കളുമായുള്ള പ്രശ്നം പരിഹരിക്കപ്പെട്ടിട്ടില്ല. ജാവദേക്കർ ബിജെപിയിലേക്ക് ക്ഷണിച്ചു. ഇപ്പോൾ ഇല്ലെന്ന് തിരിച്ചറിയിച്ചു.
ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കൾ വിളിച്ചിരുന്നു. കാര്യങ്ങൾ അവരെ അറിയിച്ചിട്ടുണ്ട്. അവർക്ക് ബോധ്യപ്പെട്ടു എന്ന കാര്യത്തിൽ ഉറപ്പില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങില്ല എന്ന് നേരത്തെ അറിയിച്ചിട്ടുള്ളതാണ്.
എന്താണ് ഈ ടിവിയിൽ പോകുന്നത് എന്ന് ചോദിച്ചു. ചെറിയ വീഴ്ച തനിക്ക് പറ്റിയിട്ടുണ്ടെന്നും നേതാക്കളോട് ക്ഷമ ചോദിച്ചുവെന്നും എസ് രാജേന്ദ്രൻ പറഞ്ഞു.
പാർട്ടി മെമ്പർഷിപ്പ് പുതുക്കുന്ന കാര്യത്തിൽ സിപിഎമ്മാണ് തീരുമാനമെടുക്കേണ്ടത്. ഇന്നലെ തന്നോട് ഒപ്പം ചാവക്കാട് കാണാൻ എത്തിയ ദുരൈസ്വാമി വീട്ടിൽ വന്ന് തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച ആളുകളിൽ ഒരാളാണ്.
അതിലും മുതിർന്ന നേതാക്കൾ വീട്ടിലെത്തി ക്ഷണിച്ചിരുന്നു. ബിജെപിയിലേക്ക് ഇല്ല എന്ന നിലപാട് ഇന്നലെയും അവരെ അറിയിച്ചു.ബിജെപിയിലേക്ക് ഇല്ല എന്ന് പറയാൻ അല്ല ഡൽഹിയിൽ പോയത്.
മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ജാതി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് പോയത്. ജാവദേക്കറുമായി ഈ ആവശ്യം ചർച്ച ചെയ്തത് സൗഹൃദം കൊണ്ടുമാത്രമാണ്.
അദ്ദേഹം ബിജെപിയുടെ കേരളത്തിലെ സംഘടനാ കാര്യം ചുമതലയുള്ള ജനറൽ സെക്രട്ടറി ആണെന്ന കാര്യം ശ്രദ്ധിച്ചില്ല. ഇന്നലെയാണ് എസ് രാജേന്ദ്രൻ ദില്ലിയിലെത്തി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത്.