ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിന് തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്‍ച്ചയിലേക്ക്. ഒരു യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം 110 രൂപ കടന്നു.rupee weakened against the pound leading to record gains for remittances to india
ഇതോടെ ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് ഇത് റെക്കോര്‍ഡ് നേട്ടമാണ്.
2023 മാര്‍ച്ചില്‍ 97.067 ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലേക്ക് കുറഞ്ഞ യുകെ പൗണ്ട് അതേ വര്‍ഷം ഏപ്രിലില്‍ ആണ് വീണ്ടും 100 കടന്നത്. ഇപ്പോള്‍ ഏറ്റവും മികച്ച മൂല്യമായ 110. 78 ല്‍ എത്തി നില്‍ക്കുന്നു. നാട്ടിലേക്ക് പണം അയയ്ക്കുവാന്‍ യുകെ പ്രവാസികള്‍ ഉപയോഗിക്കുന്ന ആപ്പുകള്‍ 111 രൂപയ്ക്ക് മുകളില്‍ ഒരു പൗണ്ടിന് നല്‍കുന്നുണ്ട്.
എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടി തന്നെയാണ്. വിദ്യാര്‍ഥി വീസയില്‍ യുകെയില്‍ എത്തി ജോലി ചെയ്യുന്നവര്‍ക്കും പഠന ശേഷം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വീസയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇപ്പോഴത്തെ മൂല്യ വര്‍ധന ഉപകാരപ്രദമാണ്. ഇത്തരം വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവരാണ് നാട്ടിലേക്ക് പണം അയയ്ക്കുന്നവരില്‍ ഭൂരിഭാഗവും.