Thursday, July 25, 2024
spot_imgspot_img
HomeNewsIndiaകനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര അടര്‍ന്നു വീണു, 4 പേര്‍ക്ക് പരിക്ക്

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര അടര്‍ന്നു വീണു, 4 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: കനത്ത മഴയെ തുടർന്നുണ്ടായ കാറ്റില്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്ന് വീണ് 4 പേർക്ക് പരിക്ക്. മൂന്നു കാറുകൾ തകർന്നു.roof collapsed at delhi airports terminal 1.

ഇന്ന് രാവിലെ 5.30 യോടെയായിരുന്നു സംഭവം.

ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകർന്ന സംഭവം താൻ വ്യക്തിപരമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു കിഞ്ജരാപു പറഞ്ഞു. അതേസമയം ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഡല്‍ഹിയില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് റോഡു ഗതാഗതവും തടസപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments