ലണ്ടന്‍: പേരുകേട്ട ലണ്ടന്‍ നഗരം ഇന്ന് പോക്കറ്റടിക്കാരുടെ ‘തലസ്ഥാന’മായി മാറുകയാണ്. ഏറ്റവുമധികം പോക്കറ്റടി നടക്കുന്ന പത്ത് സ്ഥലങ്ങളും ലണ്ടനിലാണെന്ന് റിപ്പോര്‍ട്ട്.
ലണ്ടന്‍ നഗരത്തിലെത്തുന്ന വിനോദസഞ്ചാരികളാണ് പ്രധാനമായും ഇവരുടെ ഇരകളാകുന്നത്. ഇതില്‍ തന്നെ ഏറ്റവുമധികം പോക്കറ്റടി നടക്കുന്നത് വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രദേശത്താണ്.
2023 മാര്‍ച്ചിനും 2024 മാര്‍ച്ചിനും ഇടയില്‍ ഇവിടെ 28,155 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ബക്കിംഗ്ഹാം കൊട്ടാരം, ട്രഫല്‍ഗര്‍ ചത്വരം, ബിഗ് ബെന്‍ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന വിനോദസഞ്ചാരികളാണ് ഇവരുടെ പ്രധാന ഇരകളാകുന്നത്.
പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ കവന്റ് ഗാര്‍ഡന്‍, സോഹോ, മേഫെയര്‍ എന്നിവയും പോക്കറ്റടിയുടെയും മോഷണത്തിന്റെയും കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവരുടെ മൊബൈല്‍ ഫോണുകള്‍, വാച്ചുകള്‍ ഉള്‍പ്പടെയുള്ള ആഭരണങ്ങള്‍ എന്നിവയാണ് പ്രധാനമായും ക്രിമിനല്‍ സംഘങ്ങള്‍ ഉന്നംവയ്ക്കുന്നത്.