ലണ്ടനിലെ ഗുള്ളാമിലുള്ള അവര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്പ് കത്തോലിക്ക പള്ളിയിലെ ഭണ്ഡാരത്തില്‍ നിന്നും പണം മോഷ്ടിച്ച കത്തോലിക്ക പുരോഹിതനെ കോടതി ശിക്ഷിച്ചത് ഇരുപത് ആഴ്ച തടവിന്. ഏതായാലും രണ്ട് വര്‍ഷത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം ഇക്കഴിഞ്ഞ ജനുവരി 7 ന് ഫോര്‍ചൂണേറ്റോ പാന്റിസാനോ എന്ന 44 കാരനായ പുരോഹിതന്‍ ഭണ്ഡാരത്തില്‍ നിന്നും പണമെടുക്കുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍, ഒരു ജീവനക്കാരന്‍ സ്വന്തം സ്ഥാപനത്തില്‍ നടത്തിയ മോഷണം എന്ന കുറ്റം ഇറ്റാലിയീന്‍ പൗരത്വമുള്ള പുരോഹിതന്‍ നിഷേധിക്കുകയായിരുന്നു. വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടന്ന വിചാരണക്ക് ഒടുവിലാണ് ഈ പുരോഹിതന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത്.
അതേസമയം കഴിഞ്ഞ 10 വര്‍ഷമായി ഇതേ പള്ളിയില്‍ പുരോഹിതനായി ജോലി ചെയ്യുന്ന ഇയാളുടെ പേരില്‍ ഇതുവരെ മറ്റ് കുറ്റകൃത്യങ്ങള്‍ ഒന്നും തന്നെ അരോപിക്കപ്പെട്ടിട്ടില്ല എന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നായിരുന്നു ഇരുപത് ആഴ്ചത്തെ തടവ് ശിക്ഷ നടപ്പാക്കുന്നത് രണ്ടു വര്‍ഷത്തേക്ക് മരവിപ്പിച്ചു കൊണ്ട് കോടതി ഉത്തരവായാത്. ഇയാള്‍ മോഷ്ടിച്ച 200 പൗണ്ട് തിരികെ നല്‍കാനും കോടതി ചെലവുകള്‍ക്കായി 800 പൗണ്ട് നല്‍കാനും വിധിയില്‍ ഇയാളോ്യുട് ആവശ്യപ്പെട്ടിട്ടുണ്ട്.