Thursday, July 25, 2024
spot_imgspot_img
HomeCrime Newsഎസ്.ഐ ആണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി കവര്‍ച്ച; രണ്ടുവീടുകളില്‍ നിന്നായി കവര്‍ന്നത് പണവും സ്വര്‍ണവും;...

എസ്.ഐ ആണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി കവര്‍ച്ച; രണ്ടുവീടുകളില്‍ നിന്നായി കവര്‍ന്നത് പണവും സ്വര്‍ണവും; യുവതി അറസ്റ്റില്‍

ചെന്നൈ: എസ്‌ഐ ആണെന്ന വ്യാജേന പഴയ സഹപാഠികളുടെ വീട്ടിലെത്തി മോഷണം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ജില്ലയിലെ രാജപാളയം സ്വദേശി ആയ ഗംഗാദേവിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.robbery going house old classmates pretense woman arrested

യുവതി തന്റെ രണ്ട് സുഹൃത്തുക്കളുടെ വീട്ടില്‍ പോലീസ് വേഷത്തില്‍ എത്തി ആയിരുന്നു കവർച്ച നടത്തിയത്. ഇവർ വീട്ടില്‍ എത്തിയതിനു ശേഷം ആണ് പണം നഷ്ടമായത് എന്ന് മനസിലാക്കിയ വീട്ടുകാർ യുവതിയെ പിന്തുടർന്ന് പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

താൻ ചെന്നൈയ്ക്കുസമീപം ചെങ്കല്‍പ്പേട്ടില്‍ എസ്.ഐ.യായി പ്രവര്‍ത്തിക്കുക ആണെന്നും ഒരു ഏറ്റുമുട്ടല്‍ക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് സ്വന്തംനാട്ടില്‍ വന്നതെന്നും പറഞ്ഞായിരുന്നു ഗംഗാദേവി സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്.

ആദ്യവീട്ടിലെത്തിയപ്പോള്‍ അവിടെ സുഹൃത്തിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. കുറേസമയം അവിടെ ചെലവഴിച്ചതിനുശേഷം ഗംഗാദേവി മടങ്ങി.

അതേസമയം ഇവിടെനിന്ന് 2,000 രൂപയും ഒരു സ്വര്‍ണമാലയും കാണാതാകുകയായിരുന്നു.

കഴിഞ്ഞദിവസം മറ്റൊരുസുഹൃത്തായ വളര്‍മതിയെ സന്ദര്‍ശിച്ചു. ഗംഗാദേവിയുടെ പെരുമാറ്റത്തില്‍ വളര്‍മതിക്ക് അസ്വാഭാവികതതോന്നിയിരുന്നു. ഇവര്‍ പോയതിനുശേഷം 2,000 രൂപ കാണാതായതോടെ സംശയമായി. തുടര്‍ന്ന്, വളര്‍മതിയും ഭര്‍ത്താവും ഗംഗാദേവിയെ പിന്തുടര്‍ന്ന് പിടികൂടുകയും പണം കണ്ടെത്തുകയുമായിരുന്നു. പിന്നീട് പോലീസെത്തി അറസ്റ്റുചെയ്തു. 12-ാം ക്ലാസ് വിദ്യാഭ്യാസമുള്ള ഗംഗാദേവി തൊഴില്‍രഹിതയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments