Saturday, April 20, 2024
spot_imgspot_img
HomeNewsKerala Newsആർഎസ്എസ് നേതാക്കളുള്ള കേസിൽ പ്രോസിക്യൂഷന് നിരന്തരം വീഴ്ചകളുണ്ടാകുന്നു, കോടതി വിധി അമ്പരപ്പുളവാക്കുന്നു'; റിയാസ് മൗലവി കേസിൽ...

ആർഎസ്എസ് നേതാക്കളുള്ള കേസിൽ പ്രോസിക്യൂഷന് നിരന്തരം വീഴ്ചകളുണ്ടാകുന്നു, കോടതി വിധി അമ്പരപ്പുളവാക്കുന്നു’; റിയാസ് മൗലവി കേസിൽ വിമർശനവുമായി സമസ്ത മുഖപത്രം

കോഴിക്കോട്: ആർഎസ്എസ് നേതാക്കൾ ഉൾപ്പെടുന്ന കേസിൽ തുടർച്ചയായി വീഴ്ചകൾ സംഭവിക്കുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. റിയാസ് മൗലവി വധക്കേസ് വിധിയുടെ പശ്ചാത്തലത്തിലാണ് പ്രോസിക്യൂഷനെതിരെ വിമർശനം.riyas maulavi

തെളിവ് ശേഖരണത്തിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ ഒത്തുകളിയോ മധ്യസ്ഥതയോ സംശയിക്കാം. സമീപകാല കോടതി വിധികളിൽ പക്ഷപാതം മുഴച്ചു നിൽക്കുവെന്ന വിമർശനവും സുപ്രഭാതം ഉയർത്തുന്നു.

ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതികളായി വരുന്ന കേസുകളില്‍ മെല്ലെപ്പോക്കാണ് അന്വേഷണങ്ങളിലെന്ന് ഷാന്‍ വധക്കേസ്, രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ് എന്നിവ ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്.

പി ജയരാജന്‍ വധശ്രമ കേസില്‍ ആര്‍എസ് എസുകാരായ പ്രതികളെ വെറുതെ വിട്ട സംഭവവും ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു.

റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വിട്ടയച്ചതിന്റെ ഉത്തരവാദിത്തം പ്രോസിക്യൂഷനാണോ അതോ കോടതികള്‍ തെളിവുകള്‍ പരിഗണിക്കാത്തതാണോയെന്നാണ് സുപ്രഭാതം എഡിറ്റോറിയൽ ചോദിക്കുന്നത്.

അറുകൊലയേക്കാള്‍ അമ്പരപ്പുളവാക്കുന്നതാണ് പ്രതികളെ വെറുതെ വിട്ട കോടതി വിധി. ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പ്രോസിക്യൂഷന് നിരന്തരം വീഴ്ച സംഭവിക്കുന്നതെന്ന് അതിശയിപ്പിക്കുന്നതാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments