Wednesday, April 17, 2024
spot_imgspot_img
HomeNewsഅഭ്യൂഹങ്ങൾക്ക് വിരാമം : ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ് മെയ് രണ്ടിന് ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി; ഒക്ടോബറിന് സാധ്യത

അഭ്യൂഹങ്ങൾക്ക് വിരാമം : ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പ് മെയ് രണ്ടിന് ഉണ്ടാവില്ലെന്ന് പ്രധാനമന്ത്രി; ഒക്ടോബറിന് സാധ്യത

ലണ്ടൻ ∙ ബ്രിട്ടനിൽ മേയ് രണ്ടിന് പൊതു തിരഞ്ഞെടുപ്പ് നടത്താൽ ഉദ്ദേശിക്കുന്നില്ലെന്ന് പ്രധാനമന്ത്രി ഋഷി സുനക്. വ്യാഴാഴ്ച ഐടിവി ന്യൂസ് വെസ്റ്റ് കണ്‍ട്രിയോട് സംസാരിച്ച സുനക്, മെയ് മാസത്തിലെ ആദ്യ വ്യാഴാഴ്ച പോളിംഗ് ദിവസം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. Rishi Sunak says there will be no general election on May 2

2024 ന്റെ രണ്ടാം പകുതിയില്‍ അതായത് ഒക്ടോബറില്‍ ആയിരിക്കും പൊതു തിരഞ്ഞെടുപ്പ് നടക്കുക. ഇതോടെ മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിനൊപ്പം പൊതുതിരഞ്ഞെടുപ്പും നടത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. ഇത്തരമൊരു ആവശ്യം പ്രധാന പ്രതിപക്ഷമായ ലേബർ പാർട്ടി ഉന്നയിച്ചിരുന്നു

തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ട അവസാന ദിവസം 2025 ജനുവരി 28 ആണ്. ഇതിനു മുമ്പ് രാജാവിന്റെ അനുമതി വാങ്ങി നിലവിലെ പാർലമെന്റ് പിരിച്ചുവിടണം. പിന്നീട് 25 ദിവസത്തെ ഇടവേളയ്ക്കു ശേഷമേ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments