‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റിഷി. താരത്തിന്റെ ചുരുളൻ മുടിയും വ്യത്യസ്ത ഗെറ്റപ്പും തന്നെയായിരുന്നു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ചത്. ഡാൻസർ കൂടിയായ റിഷി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 6 ലും പങ്കെടുത്തു. തുടക്കം മുതൽ തന്റെ പിന്തുണ ഉറപ്പാക്കാൻ റിഷിക്ക് സാധിച്ചിരുന്നു.Rishi S Kumar Wedding Aishwarya Unni
ഇപ്പോഴിതാ താരത്തിന് ജീവിതത്തില്‍ വലിയൊരു സന്തോഷം നിമിഷം ഉണ്ടായിരിക്കുകയാണ്. ഋഷിയുടെ വിവാഹം നടന്നിരിക്കുകയാണ്. ഐശ്വര്യ ഉണ്ണിയാണ് താരത്തിന്റെ വധു. ഋഷിയുടെ അടുത്ത സുഹൃത്താണ് വധുവായ ഡോക്ടർ ഐശ്വര്യ ഉണ്ണി. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇരുവരും വിവാഹിതരായത്.