‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റിഷി. താരത്തിന്റെ ചുരുളൻ മുടിയും വ്യത്യസ്ത ഗെറ്റപ്പും തന്നെയായിരുന്നു പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ സഹായിച്ചത്. ഡാൻസർ കൂടിയായ റിഷി പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 6 ലും പങ്കെടുത്തു. തുടക്കം മുതൽ തന്റെ പിന്തുണ ഉറപ്പാക്കാൻ റിഷിക്ക് സാധിച്ചിരുന്നു.rishi about his marriage proposal
ഇപ്പോഴിതാ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് റിഷി. റിഷി വിവാഹിതനാകാൻ പോകുന്നു. താൻ പ്രണയത്തിലാണെന്ന് റിഷി തന്റെ ഭാവി വധുവിനൊപ്പമുള്ള വീഡിയോ പങ്കിട്ട് വെളിപ്പെടുത്തി. ഒരു കിടിലൻ പ്രപ്പോസല്‍ നടത്തിയതിന്റെ എല്ലാ ലക്ഷണവും വീഡിയോയിലുണ്ട്. അവസാനം ഞാന്‍ അവളോട് പ്രണയം പ്രപ്പോസ് ചെയ്തു.
എന്റെ ജീവിതത്തിന്റെ പ്രണയം എന്ന് പറഞ്ഞ് ഒരു മോതിരത്തിന്റെ ഇമോജിയ്‌ക്കൊപ്പമാണ് റിഷി കാമുകിക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്.