കൊച്ചി: ഏവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള മോഷണകഥയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. മരണവീട്ടില്‍ ബന്ധുവെന്ന വ്യാജേനയെത്തി സ്വര്‍ണവും പണവും കവർന്ന കേസില്‍ കൊല്ലം ഡോണ്‍ബോസ്‌കോ സ്വദേശിനിയായ റിന്‍സി ഡേവിഡിനെ (29) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എളമക്കര പൊലീസാണ് യുവതിയെ പിടികൂടിയത്. 2024 മെയില്‍ 14ാം തിയ്യതിയാണ് മോഷണം നടത്തിയത്. പത്രത്തില്‍ മരണ വാര്‍ത്തകള്‍ നോക്കിയാണ് റിന്‍സി മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തുന്നത് എന്നാണ് പോലീസ് പറയുന്നത്. കൂടുതലും അസ്വാഭാവിക മരണം നടന്ന വീടുകളാകും തിരഞ്ഞെടുക്കുക. തികച്ചും അപ്രതീക്ഷിതമായാണ് റിന്‍സി പിടിയിലായത്.
മരണ വാര്‍ത്തകള്‍ പത്രത്തില്‍ നോക്കിയാണ് റിന്‍സി മോഷണം നടത്തേണ്ട വീടുകള്‍ യജിരഞ്ഞെടുത്തിരുന്നത്. കൂടുതലും അസ്വാഭാവിക മരണം നടന്ന വീടുകളാകും തിരഞ്ഞെടുക്കുക. വീട്ടുകാർ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നില്‍ക്കുന്ന ബന്ധുക്കളുടേ മാനസികാവസ്ഥ ആണ് റിന്‍സിയുടെ മോഷണം എളുപ്പമാക്കുന്നത്. ആരുടേയും ശ്രദ്ധയില്‍പെടാതെ മാസ്‌ക് ധരിച്ച് മരണ വീടിന് അകത്തും സമീപത്തുമായി നിലയുറപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. മൃതദേഹം എത്തിക്കുന്ന സമയത്തോ സംസ്‌കാരത്തിനായി കൊണ്ടുപോകുന്ന സമയത്തോ ആകും റിൻസി മോഷണം നടത്തുക.
ഈ സമയം എല്ലാവരുടേയും ശ്രദ്ധ ചടങ്ങുകളിലേക്ക് മാത്രമായി മാറുമ്പോഴാണ് മോഷണം നടത്തുന്നത്. പിന്നാലെ അവിടെ നിന്നും വേഗത്തില്‍ രക്ഷപ്പെടുകയും ചെയ്യും. മരണത്തിന്റെ വിഷമത്തില്‍ മോഷണ വിവരം വീട്ടുകാര്‍ ദിവസങ്ങള്‍ കഴിഞ്ഞാകും അറിയുക. ബന്ധുക്കളെ അടക്കം സംശയിക്കേണ്ട അവസ്ഥയുള്ളതിനാല്‍ പരാതി നല്‍കാതെ ഒഴിവാക്കുകയാണ് പലരും ചെയ്യാറ്.
അതേസമയം എളമക്കരയിലെ വീട്ടുകാരം ആദ്യം പരാതി നല്‍കിയിരുന്നില്ല. തുടർന്ന് പ്രതിയെ തിരച്ചറിഞ്ഞ ശേഷമാണ് പോലീസിനെ സമീപിച്ചത്. പെരുമ്പാവൂരിലെ ഒരു മരണ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും ഉള്‍പ്പെടെ മൂന്ന് ലക്ഷം രൂപയുടെ മുതലുകള്‍ മോഷ്ടിച്ചതിന് റിന്‍സി പിടിയിലായിരുന്നു. ഇതിന്റെ വാര്‍ത്ത കണ്ടാണ് എളമക്കരയിലെ വീട്ടുകാരും പ്രതിയെ തിരിച്ചറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളിലടക്കം യുവതിയുടെ സാമീപ്യം വ്യക്തമാണ്. ഇതോടെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചതും അറസ്റ്റ് നടന്നതും.
അതേസമയം കൂടുതല്‍ മരണ വീടുകളില്‍ റിന്‍സി മോഷണം നടത്തിയിരിക്കാനുള്ള സാധ്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്.