സിദ്ധിഖിന് പിന്നാലെ നടന്‍ റിയാസ് ഖാനെതിരെ ഗുരുതര ആരോപണവുമായി നടി രേവതി സമ്പത്ത്. ഫോണിൽ വിളിച്ച് അശ്ലീലം സംസാരിച്ചു. സഹകരിക്കുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ പരിചയപ്പെടുത്താൻ റിയാസ് ഖാന്‍ ആവശ്യപ്പെട്ടു എന്നാണ് നടി ആരോപിക്കുന്നത്.revathy sambath aginst riyas khan
തുടര്‍ച്ചയായി വൃത്തികേട് പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. താന്‍ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രന്റ്‌സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്നും പറഞ്ഞതായി രേവതി മാധ്യമങ്ങളോട് പറഞ്ഞു.
ഫോണ്‍ വെച്ചിട്ട് പോയാല്‍ പോരെ എന്ന് കേള്‍ക്കുന്നവർക്ക് തോന്നാം. പക്ഷേ, ഞാൻ ഷോക്കായിട്ട് ഇരിക്കുവായിരുന്നു. ഞാൻ ചെറിയ കുട്ടിയായിരുന്നു അന്ന് – രേവതി സമ്പത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി.
നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ പറഞ്ഞതായും നടി പറഞ്ഞു.
നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാര്‍ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും നടി പറഞ്ഞു. നടൻ സിദ്ദിഖിന്റെ രാജി അയാൾ അർഹിക്കുന്നത് തന്നെയാണെന്നും രേവതി സമ്പത്ത് പറഞ്ഞു.