Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsസിദ്ദിഖ് കൊടും ക്രിമിനൽ, സിനിമയെക്കുറിച്ച്‌ സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചു': ആരോപണവുമായി യുവനടി

സിദ്ദിഖ് കൊടും ക്രിമിനൽ, സിനിമയെക്കുറിച്ച്‌ സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചു’: ആരോപണവുമായി യുവനടി

തിരുവനന്തപുരം: നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്.revathi sambath against sidhique

തന്നെ സിനിമ ചര്‍ച്ച ചെയ്യാം എന്നു പറഞ്ഞ് ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.
ആ സമയത്ത് തനിക്ക് 21 വയസായിരുന്നു പ്രായം. തന്നെ ട്രാപ്പിലാക്കിയാണ് ഉപദ്രവിച്ചത് എന്നും മാധ്യമങ്ങളോട് രേവതി പറഞ്ഞു. സിദ്ധിഖ് മലയാള സിനിമയിലെ നമ്ബര്‍ വണ്‍ ക്രിമിനല്‍ ആണ്. പീഡനം തുറന്നു പറഞ്ഞതില്‍ തന്നെ സിനിമയില്‍ നിന്ന് ഒഴിവാക്കിയെന്നും നടി വ്യക്തമാക്കി. ഇത് ആദ്യമായല്ല സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. 2019ല്‍ തന്നെ രേവതി സിദ്ദിഖിന് എതിരെ തുറന്നു പറഞ്ഞിരുന്നു.

നിയമനടപടിയെന്നല്ല ഇനിയൊന്നിനുമില്ല. അത്രത്തോളം ജീവിതത്തിൽ അനുഭവിച്ചു. പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമ മേഖലയിൽ നിന്നും തന്നെ മാറ്റി നിർത്തി. തനിക്ക് മാത്രമല്ല തന്റെ സുഹൃത്തുക്കൾക്കും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

ഉന്നതരായ പലരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നു സുഹൃത്തുക്കൾ പങ്കു വെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വലിയ പ്രതീക്ഷയുണ്ട്. റിപ്പോർട്ടിൽ ഇനിയെന്ത് തുടനടപടി എന്നതാണ് കാര്യം. സർക്കാർ ഈ വിഷയത്തിൽ പ്രയോരിറ്റി നൽകണമെന്നും രേവതി സമ്പത്ത് മാധ്യമങ്ങളോട് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments