കൊച്ചി: ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി നടി രേവതി. റിപ്പോർട്ടിലെ കണ്ടെത്തലില്‍ ഡബ്ല്യു.സി.സി ആശ്ചര്യപ്പെട്ടില്ല എന്നും പ്രശ്നങ്ങളെക്കുറിച്ച് നേരത്തെ അറിയാമായിരുന്നെന്നും രേവതി.revathi about hema commision report
മലയാള സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമാക്കാൻ ഡബ്ല്യു.സി.സി കഠിനമായി ശ്രമിച്ചിട്ടുണ്ട് , വൈകിയാണെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടതില്‍ സർക്കാറിനോട് നന്ദിയുണ്ടെന്നു താരം അറിയിച്ചു. കൂടാതെ ഏറെ വൈകിയാണെങ്കിലും ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും രേവതി പറഞ്ഞു.
മലയാള സിനിമാ വ്യവസായത്തെ സുരക്ഷിത മേഖലയാക്കി മാറ്റാൻ വേണ്ടിയാണ് ഡബ്ല്യു.സി.സി ഇത്രയും കഷ്ടപ്പെട്ടത്. റിപ്പോർട്ട് വായിച്ചശേഷം അടുത്തഘട്ട പരിപാടികള്‍ ആലോചിക്കും. ഡബ്ല്യു.സി.സി അംഗങ്ങളും അല്ലത്തവരും കമ്മിറ്റി മുമ്ബാകെ മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നും രേവതി പറഞ്ഞു.
അതേസമയം നായികയുടെ അനുവാദമില്ലാതെ ചിത്രീകരിച്ച നഗ്നത സീനികള്‍ ഒഴിവാക്കണമെന്ന് സംവിധായകനോട് പരാതി പറഞ്ഞപ്പോള്‍ രംഗങ്ങള്‍ ഒഴിവാക്കണമെങ്കില്‍ നടിമാരോട് വഴങ്ങിക്കൊടുക്കാൻ പറഞ്ഞതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. മാത്രമല്ല മൂത്രമൊഴിക്കാൻ പോലും സൗകര്യ ഇല്ലാത്തതിനാല്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ ഇരിക്കുന്ന അവസ്ഥ വരെയും ഉണ്ടായതായി റിപ്പോർട്ട്. ആലിംഗന സീനുകളും ചുംബന സീനുകളുമൊക്കെ നിരവധി തവണ റീടേക്ക് എടുത്ത് പ്രതികാരം തീർക്കും.
നടന്മാരും സംവിധായകരും നിർമ്മാതാക്കളുമടക്കമുള്ളവർ ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാൻ സമ്മർദ്ദം ചെലുത്തും. സിനിമാ സെറ്റില്‍ പ്രധാന നടിമാർക്ക് മാത്രമേ നല്ല ഭക്ഷണം ലഭിക്കൂ. സ്ത്രീ അഭിനേതാക്കള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പറയുന്നു.