ബെംഗളൂരു: ബംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ നടൻ ദർശൻ, നടിയും സുഹൃത്തുമായ പവിത്ര ഗൗഡ എന്നിവരടക്കം 17 പ്രതികൾക്കെതിരെ ഇന്നലെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഇപ്പോഴിതാ കുറ്റപത്രത്തിലെ കൂടുതല്‍വിവരങ്ങള്‍ പുറത്ത്.renukaswamy murder case chargesheet against actor darshan and pavithra gowda
മരിക്കുന്നതിന് മുന്‍പ് രേണുകാസ്വാമിക്ക് അതിക്രൂരമായ മര്‍ദനമേറ്റെന്നും സ്വകാര്യഭാഗങ്ങളിലടക്കം ഷോക്കേല്‍പ്പിച്ചെന്നും കൂടാതെ ശരീരത്തിൽ 39 മുറിവുകൾ കണ്ടെത്തിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തില്‍ പറയുന്നത്. കഴിഞ്ഞദിവസമാണ് രേണുകാസ്വാമി കൊലക്കേസില്‍ അന്വേഷണസംഘം 3991 പേജുകളുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
അതേസമയം പ്രതികൾ പകർത്തിയ, വിവസ്ത്രനായി കേണപേക്ഷിക്കുന്ന രേണുകസ്വാമിയുടെ ചിത്രങ്ങളും കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നു. എല്ലുകള്‍ പൊട്ടിയനിലയിലായിരുന്നു. ഇതിനുപുറമേ ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് യുവാവിന്റെ സ്വകാര്യഭാഗങ്ങളില്‍ നിരന്തരം ഷോക്കേല്‍പ്പിച്ചെന്നും ജനനേന്ദ്രിയം തകര്‍ത്തെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം മൃതദേഹം ഉപേക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനുമായിരുന്നു പ്രതികളുടെ ശ്രമം. ഇതിനായി ദര്‍ശന്‍ തന്റെ പണവും സ്വാധീനവും ഉപയോഗിച്ചു. രേണുകാസ്വാമി കൊലക്കേസില്‍ മറ്റുചിലരെ കുറ്റം ഏറ്റെടുക്കാന്‍ പ്രേരിപ്പിച്ച് കേസില്‍നിന്ന് രക്ഷപ്പെടാന്‍ പ്രതികള്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം ദര്‍ശനില്‍നിന്ന് പിടിച്ചെടുത്ത വസ്ത്രങ്ങളില്‍ കണ്ടെത്തിയ ചോരക്കറ കൊല്ലപ്പെട്ട രേണുകാസ്വാമിയുടേതാണെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇക്കഴിഞ്ഞ ജൂണ്‍ എട്ടിനാണ് ദര്‍ശന്റെ ആരാധകനായ ചിത്രദുര്‍ഗ സ്വദേശി രേണുകാസ്വാമിയെ അതിക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്.
ദര്‍ശന്റെ സുഹൃത്തായ പവിത്ര ഗൗഡയ്ക്ക് രേണുകാസ്വാമി ഇന്‍സ്റ്റഗ്രാമില്‍ അശ്ലീലസന്ദേശം അയച്ചതായിരുന്നു കൊലപാതകത്തിനുള്ള കാരണം. ദര്‍ശന്റെ നിര്‍ദേശപ്രകാരം കൊലയാളിസംഘം രേണുകാസ്വാമിയെ ചിത്രദുര്‍ഗയില്‍നിന്ന് തട്ടിക്കൊണ്ടുപോവുകയും ബെംഗളൂരു പട്ടണഗരെയിലെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ജൂണ്‍ ഒന്‍പതാം തീയതി പുലര്‍ച്ചെയാണ് രേണുകാ സ്വാമിയുടെ മൃതദേഹം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്.
രേണുകാസ്വാമിയുടെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു. അതുപോലെ ഒരു ചെവി കാണാനില്ലായിരുന്നു. ഷോക്കേല്‍പ്പിച്ചും ജനനേന്ദ്രിയം തകര്‍ത്തും വളരെ ക്രൂരമായാണ് പ്രതികള്‍ യുവാവിനെ കൊലപ്പെടുത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ഇത് വ്യക്തമായി പറഞ്ഞിരുന്നു. യുവാവിനെ കൊലപ്പെടുത്തിയശേഷം കുറ്റം ഏറ്റെടുക്കാനും തെളിവ് നശിപ്പിക്കാനുമായി കൂട്ടുപ്രതികള്‍ക്ക് ദര്‍ശന്‍ പണം നല്‍കിയിരുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.