കോഴിക്കോട്: ചലച്ചിത്ര അക്കാദമി അധ്യക്ഷൻ രഞ്ജിത്തിന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തി പൊലീസ്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലില്‍ പിന്നെ കടുത്ത പ്രതിഷേധമാണ് രഞ്ജിത്തിന് എതിരെ ഉയരുന്നത്. ഇതോടെ ആണ് സുരക്ഷ ഏർപ്പെടുത്തിയത്.
കോഴിക്കോട് ചാലപ്പുറത്തെ വീടിനാണ് പൊലീസ് സുരക്ഷ. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.
അതേസമയം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്നാണു സൂചന. ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്നും കോഴിക്കോട്ടെ വസതിയിലേക്ക് രഞ്ജിത്ത് മടങ്ങിയത്. ഇതോടെയാണു രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
അതിനിടെ രഞ്ജിത്തുമായി ബന്ധപ്പെട്ട വിവാദത്തില്‍ സർക്കാർ നിലപാട് മാറ്റി. രഞ്ജിത്തിനെ പിന്തുണച്ച മന്ത്രി സജി ചെറിയാന്റെ നിലപാട് വൻ വിവാദമായതിനു പിന്നാലെയാണ് നിലപാട് മാറ്റം.