കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി രഞ്ജിനി.renjini about hema commision report
താൻ വ്യക്തിപരമായ ആശങ്കയിലാണ് കോടതിയിലേക്ക് പോയതെന്നും
ഡബ്യൂസിസിയുടെ പോരാട്ടമാണ് ഈ റിപ്പോര്‍ട്ടിന് പിന്നിലെന്നും അവരെ അഭിനന്ദിക്കുന്നു എന്നും രഞ്ജിനി പറഞ്ഞു. ഇത് സിനിമ രംഗത്തെ സ്ത്രീകളുടെ വിജയമാണെന്നും നടി കൂട്ടിച്ചേർത്തു.
റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന് ആദ്യം മുതല്‍ താൻ പറഞ്ഞിരുന്നു, പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ പൂര്‍ണ്ണമായി വായിച്ചിട്ടില്ല എന്നും മാധ്യമങ്ങളോട് നടി പറഞ്ഞു. എന്നാല്‍ എന്‍റര്‍ടെയ്മെന്‍റ് ട്രൈബ്യൂണല്‍ എന്ന തന്‍റെ നിര്‍ദേശം റിപ്പോര്‍ട്ടിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും രഞ്ജിനി കൂട്ടിച്ചേർത്തു.
അതേസമയം ഐസിസി പോലുള്ള സമിതിക്കു സിനിമയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കില്ല. ഈ രംഗത്തെ പ്രയാസങ്ങള്‍ തന്നെയാണ് താന്‍ കമ്മിറ്റിക്ക് മുന്നിലും പറഞ്ഞതെന്നും രഞ്ജിനി പറഞ്ഞു.
അതേ സമയം ഇന്ന് ഉച്ചയ്ക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതു നടി ക്ക് വീണ്ടും തിരിച്ചടി ഉണ്ടാവുകയുണ്ടായി. കേസ് തള്ളിയതിന് പിന്നാലെ സിംഗിള്‍ ബെഞ്ചിനെ രഞ്ജിനി സമീപിച്ചെങ്കിലും ഹർജി ഫയല്‍ ചെയ്യാൻ നിർദ്ദേശം നല്‍കിയ കോടതി, സ്റ്റേ ഉത്തരവ് നല്‍കാനാവില്ലെന്ന് വ്യക്തമാക്കി.