മൂന്നാർ : ഇടുക്കി മാങ്കുളത്ത് വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ ഫൊട്ടോഗ്രഫറായ യുവാവിനെ വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചു. തിങ്കളാഴ്ച മാങ്കുളത്തു വച്ചാണ് സംഭവം.
താമസസൗകര്യത്തില്‍ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് മര്‍ദനമെന്നാണ് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നത്. മൂവാറ്റുപുഴ സ്വദേശി ജെറിന്‍, വഴിത്തല സ്വദേശി നിതിന്‍ എന്നിവര്‍ക്കാണ് മര്‍ദമനമേറ്റത്. പരാതിയില്‍ വധുവിന്റെ ബന്ധുവായ യദുവിനെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരേയും മൂന്നാര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏഴംഗ സംഘമാണ് മാങ്കുളം സ്വദേശിനിയായ യുവതിയുടെയും പത്തനംതിട്ട സ്വദേശിയായ യുവാവിന്റെയും വിവാഹ ചടങ്ങ് ചിത്രീകരിക്കാനായി എത്തിയത്. ഇവർക്ക് ഞായറാഴ്ച താമസിക്കാനായി ഏർപ്പെടുത്തിയ റിസോർട്ടിൽ വച്ച് വധുവിന്റെ അടുത്ത ബന്ധുക്കളുമായി ജെറിനും മറ്റും തർക്കമുണ്ടായിരുന്നു. തുടർന്ന് തിങ്കളാഴ്ചത്തെ പരിപാടി കഴിഞ്ഞ് മടങ്ങുംവഴിയാണ് ഇവരുടെ കാർ തടഞ്ഞു നിർത്തി വധുവിന്റെ ബന്ധുക്കൾ മർദിച്ച് പരുക്കേൽപിച്ചത്.