Friday, September 13, 2024
spot_imgspot_img
HomeNRIUKബ്രിട്ടനിലേക്കുള്ള അഭയാർത്ഥി പ്രവാഹം വർധിക്കുന്നു : ഈ വര്‍ഷം ഇതുവരെ എത്തിയത് 19,294 പേര്‍

ബ്രിട്ടനിലേക്കുള്ള അഭയാർത്ഥി പ്രവാഹം വർധിക്കുന്നു : ഈ വര്‍ഷം ഇതുവരെ എത്തിയത് 19,294 പേര്‍

ലണ്ടൻ ∙ ലേബർ സർക്കാർ അധികാരത്തിലേറിയതോടെ വലിയ തോതിലുള്ള അഭയാർഥി പ്രവാഹമാണ് ബ്രിട്ടനിലേക്ക് നടക്കുന്നത് . കഴിഞ്ഞ ദിവസം സർക്കാർ പുറത്തുവിട്ട കണക്കനുസരിച്ച് ഈവർഷം ഇതുവരെ ബ്രിട്ടനിലേക്ക് എത്തിയ അഭയാർഥികൾ 19,294 പേരാണ്. എന്നാൽ 2022ൽ എത്തിയ റെക്കോർഡ് സംഖ്യയുമായി (45,755) താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവുണ്ടെന്നതു ആശ്വസത്തിനു വക നൽകുന്നു.Refugee influx into Britain continues unabated

ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷന്റെ കണക്കുപ്രകാരം ഇംഗ്ലിഷ് ചാനൻ കടക്കാൻ ശ്രമിക്കുന്നതിനിടെ ഇതുവരെ മരിണപ്പെട്ടത് 189 പേരാണ്.

കള്ളക്കടത്തു മാഫിയ സംഘങ്ങളുടെയും മനുഷ്യക്കടത്തുകാരുടെയും ഇരകളായി ബ്രിട്ടനിലേക്ക് എത്തുന്ന അഭയാർഥികളുടെ വരവിനു തടയിടാൻ ശക്തമായ നടപടികൾ ഉണ്ടാകുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാൽ എന്തുതരം നടപടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല..

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments