തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ്(Norka roots) സംഘടിപ്പിക്കുന്ന നഴ്സിംങ് റിക്രൂട്ട്മെന്റ്(Nursing recruitment) സെപ്റ്റംബർ ഏഴിന് നടക്കും. യു.കെയിലെ വെയില്‍സിലേയ്ക്ക്(Wales) കേരളത്തില്‍ നിന്നുളള ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകളെയാണ് റിക്രൂട്ട് ചെയ്യുന്നത് .
CBTയോഗ്യതയുളള പീഡിയാട്രിക് ഐസിയു (PICU) സ്പെഷ്യാലിറ്റിയിലും ട്രക്കിയോസ്റ്റമിയിലും പ്രവ്യത്തി പരിചയമുള്ള നഴ്സിങ്ങില്‍ ബിരുദമോ (BSc) ഡിപ്ലോമയോ (GNM) വിദ്യാഭ്യാസ യോഗ്യതയും, ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം തെളിയിക്കുന്ന IELTS/ OET യുകെ സ്കോറും ഉളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിക്റ്റ്‌മെന്റിനു അപേക്ഷിക്കാം. കൂടാതെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രസ്തുത സ്പെഷ്യാലിറ്റിയില്‍ ചുരുങ്ങിയത് ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും അനിവാര്യമാണ്.
അപേക്ഷകള്‍ അയക്കേണ്ട രീതി
ഉദ്യോഗാർത്ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലോ അവരുടെ ബയോഡാറ്റ, OET /IELTS സ്കോർ കാര്‍ഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്‍, പാസ്സ്പോർട്ടിന്റെ പകർപ്പ്, എന്നിവ സഹിതം 2024 സെപ്റ്റംബര്‍ 07 നകം അപേക്ഷിക്കണം.കൂടാതെ പ്രവൃത്തിപരിചയം സംബന്ധിക്കുന്ന വിശദാംശങ്ങള്‍ ബയോഡാറ്റയില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്ബറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്‌ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്ബറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
വിസ അപേക്ഷകള്‍, യാത്രാ ക്രമീകരണങ്ങള്‍, താമസസൗകര്യം എന്നിവ ഉള്‍പ്പെടെയുള്ള റിക്രൂട്ട്‌മെന്‍റ് പ്രക്രിയയിലുടനീളം നോര്‍ക്ക റൂട്ട്സിന്റെ പിന്തുണയും ഉദ്യോഗാർത്ഥികള്‍ക്കു ലഭിക്കും.