Wednesday, September 11, 2024
spot_imgspot_img
HomeNRIUKയുകെയില്‍ 60 വയസിന് മുകളിലുള്ള സ്വയംതൊഴിലുകാരുടെ എണ്ണം റെക്കോര്‍ഡില്‍

യുകെയില്‍ 60 വയസിന് മുകളിലുള്ള സ്വയംതൊഴിലുകാരുടെ എണ്ണം റെക്കോര്‍ഡില്‍

ലണ്ടന്‍: 60 വയസിന് ശേഷവും സ്വയം തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം 1 മില്ല്യണില്‍ എത്തി റെക്കോര്‍ഡിട്ടു യു കെ. കഴിഞ്ഞ 10 വര്ഷം കൊണ്ട് ഇത്തരത്തില്‍ സ്വയം തൊഴില്‍ ചെയ്യുന്ന പ്രായമേറിയവരുടെ എണ്ണത്തില്‍ 33% വര്‍ദ്ധനവാണ് വന്നിട്ടുള്ളത്.

റെസ്റ്റ് ലെസ് എന്ന സ്ഥാപനത്തിന്റെ കണക്കു പ്രകാരം 2023-ല്‍ സെല്‍ഫ് എംപ്ലോയ്ഡ് വിഭാഗത്തില്‍ വരുന്ന അറുപതും, അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം 991,432 എന്ന നിലയിലേക്കാണ് വര്‍ദ്ധിച്ചത്.

2021 മുതല്‍ തന്നെ 50-കളിലും, അതിന് മുകളിലും പ്രായമുള്ളവര്‍ സ്വയം തൊഴില്‍ ചെയ്യുന്നതിന്റെ എണ്ണം വര്‍ദ്ധിച്ചതായി പരിശോധനയില്‍ വ്യക്തമായിരുന്നു.

‘അധികം വൈകാതെ സ്‌റ്റേറ്റ് പെന്‍ഷന്‍ പ്രായം 67ലേക്ക് ഉയരും, ചിലപ്പോള്‍ ഇതും മറികടക്കും. ഇതോടെ പരമ്പരാഗത വിരമിക്കല്‍ പ്രായത്തിന് അപ്പുറത്തേക്ക് ജോലി ചെയ്യാനാണ് പലരും തീരുമാനിക്കുന്നത്’, റെസ്റ്റ് ലെസ് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവര്‍ട്ട് ലൂയിസ് പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments