Thursday, April 25, 2024
spot_imgspot_img
HomeNewsKerala Newsസംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിര്‍ത്തിവച്ചു; റേഷൻ വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് റേഷൻ മസ്റ്ററിങ് നിര്‍ത്തിവച്ചു; റേഷൻ വിതരണം തുടരുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സാങ്കേതിക പ്രശ്നം പരിഹരിക്കാൻ സമയം അവിഷ്യമുള്ളതുകൊണ്ട് സംസ്ഥാനത്തെ റേഷൻ മസ്റ്ററിങ് താൽക്കാലികമായി നിർത്തിവച്ചു. റേഷൻ മസ്റ്ററിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാൻ എൻഐസിക്കും ഐടി മിഷനും നിർദ്ദേശം കൊടുത്തതായി ഭക്ഷ്യമന്ത്രി ജിആർ അനില്‍ അറിയിച്ചു.

മാർച്ച്‌ 15, 16, 17 തീയതികളിലായിരുന്നു സംസ്ഥാനത്ത് മസ്റ്ററിങ് നിശ്ചയിച്ചിരുന്നത്. എന്നാൽ തുടർച്ചയായി നേരിടുന്ന സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് മസ്റ്ററിങ് നിർത്തിവെച്ചു. ഒരേസമയം റേഷൻ വിതരണവും മസ്റ്ററിങ്ങും നടക്കുമ്പോൾ സർവ്വറില്‍ ഉണ്ടാകാനിടയുള്ള ലോഡ് കുറയ്ക്കുന്നതിനായി റേഷൻ വിതരണം ഈ ദിവസങ്ങളില്‍ നിർത്തിവച്ചിരുന്നത്. എന്നാൽ സർവർ തകരാറ് മൂലം ഇത് നിർത്തിവക്കുകയും, റേഷൻ വിതരണം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

സാങ്കേതിക തകരാർ പൂർണ്ണമായും പരിഹരിച്ചതിന് ശേഷം മാത്രമേ സംസ്ഥാനത്ത് മസ്റ്ററിങ് പുനരാരംഭിക്കൂ.കാർഡ് അംഗങ്ങള്‍ക്കും എല്ലാം തന്നെ മസ്റ്ററിങ് ചെയ്യുന്നതിന് ആവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ഇതിൽ ആർക്കും ആശങ്കവേണ്ടെന്നും മന്ത്രി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments