Monday, September 16, 2024
spot_imgspot_img
HomeCrime Newsപഞ്ചാബിലേക്കു പോകാൻ സഹായം ചോദിച്ചെത്തിയ പതിനാറുകാരിയെ ബസിനുള്ളില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; ഡ്രൈവര്‍മാര്‍ അടക്കം...

പഞ്ചാബിലേക്കു പോകാൻ സഹായം ചോദിച്ചെത്തിയ പതിനാറുകാരിയെ ബസിനുള്ളില്‍ വച്ച്‌ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ; ഡ്രൈവര്‍മാര്‍ അടക്കം 5 പേര്‍ പിടിയില്‍

ദെഹ്റാദൂണ്‍: ദിനപ്രതി സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ എണ്ണം ദിവസവും കൂടി വരികയാണ്.

ഇപ്പോഴിതാ ബസിനകത്തുവച്ച്‌ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. ദെഹ്റാദൂണ്‍ അന്തഃസംസ്ഥാന ബസ് ടെർമിനലിലാണ് (ഐ.എസ്.ബി.ടി) ഞെട്ടിക്കുന്ന സംഭവം. കേസില്‍ ത്തരാഖണ്ഡ് ട്രാൻസ്പോർട്ട് കോർപറേഷനിലെ മൂന്നു ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിലായി. യുപി സ്വദേശിയാണ് പെണ്‍കുട്ടി.

ധർമേന്ദ്ര കുമാർ(32), രാജ്പാല്‍(57), ദേവേന്ദ്ര(52), രാജേഷ് കുമാർ സോങ്കർ(38), രവി കുമാർ(34) എന്നിവരാണ് പിടിയിലായത്. ഇതില്‍ രവി കുമാർ യുപി സ്വദേശിയും മറ്റുള്ളവരെല്ലാം ഉത്തരാഖണ്ഡുകാരുമാണ്. പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്സിന്റെ ക്യാഷറാണ് രാജേഷ് കുമാർ സോങ്കർ.

ഓഗസ്റ്റ് 12-നാണു സംഭവം നടന്നത് എങ്കിലും 17-ാം തീയതിയാണ് വിവരം പോലീസ് പുറത്തുവിട്ടത്. ഐ.എസ്.ബി.ടിയിലെ ബെഞ്ചില്‍ ഒരു പെണ്‍കുട്ടി തനിച്ച്‌ ഇരിക്കുന്നുവെന്ന വിവരം 12-ന് ശിശുക്ഷേമ സമിതി പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ സർക്കാരിന്റെ ബാല്‍നികേതനിലേക്ക് മാറ്റി.

തുടർന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. ശിശുക്ഷേമ സമിതിയുടെ പരാതിയില്‍ പട്ടേല്‍ നഗർ പോലീസ് പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് ബസ്സ് തിരിച്ചറിഞ്ഞതും പ്രതികളിലേക്ക് എത്തിയതും.

ഡല്‍ഹിയില്‍വച്ചാണ് കുട്ടിയെ കണ്ടതെന്ന് പ്രതികളിലൊരാളായ ദേവേന്ദ്ര പോലീസിനോട് പറഞ്ഞതായി എസ്.പി അജയ് സിങ് അറിയിച്ചു. പഞ്ചാബിലേക്ക് പോകേണ്ടത് എങ്ങനെയാണെന്ന് കുട്ടി ഇയാളോട് ചോദിച്ചു. ദെഹ്റാദൂണിലെത്തി പഞ്ചാബിലേക്കുള്ള ബസ്സില്‍ കയറിയാല്‍ മതിയെന്ന് ഇയാള്‍ കുട്ടിയോട് പറഞ്ഞു.

ബസ് ദെഹ്റാദൂണിലെത്തിയപ്പോള്‍ മറ്റ് യാത്രക്കാരേയെല്ലാം ഇറക്കിയശേഷം ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ബസ്സുകളില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് ഡ്രൈവർമാർക്ക് ഇത് അറിയാമായിരുന്നു. പിന്നീട് ഇവരും ബസ്സിനുള്ളില്‍ കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. തുടർന്ന് ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഇവിടേക്കെത്തിയ ക്യാഷറായ രാജേഷ് കുമാറും കുട്ടിയോട് ക്രൂരത തുടർന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments