Sunday, April 14, 2024
spot_imgspot_img
HomeCrime Newsഅമ്മയുടെ കൺമുമ്പിൽനിന്ന് മകളെ തട്ടിക്കൊണ്ട് പോയി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; 22...

അമ്മയുടെ കൺമുമ്പിൽനിന്ന് മകളെ തട്ടിക്കൊണ്ട് പോയി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തിന്റെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചു; 22 വയസുകാരൻ അറസ്റ്റില്‍

പത്തനംതിട്ട: അമ്മയുടെ കണ്‍മുമ്ബില്‍നിന്ന് പ്രായപൂർത്തിയാകാത്ത മകളെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.rape in pathanamthitta

കൊല്ലം മുളവന ബിജുഭവനില്‍ ബി.എസ്‌.സിദ്ധാർഥ് ആണ് അടൂർ പോലിസിന്റെ പിടിയിലായത്. മാർച്ച്‌ 28-ന് വൈകീട്ട് അടൂരില്‍ പെണ്‍കുട്ടി അമ്മയോടൊപ്പം നടന്നുവരുകയായിരുന്നു.

ഇതിനിടെ പെണ്‍കുട്ടിയുമായി മുൻ പരിചയമുണ്ടായിരുന്ന യുവാവ് ബൈക്കില്‍ ഇവിടെയെത്തുകയും. പെണ്‍കുട്ടിയുമായി കടന്നുകളയുകയും ആയിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടിലേക്കാണ് ഇവർ പോയത്.

പെണ്‍കുട്ടിക്ക്‌ 22 വയസ്സുണ്ടെന്ന് സുഹൃത്തിനെ പറഞ്ഞു തെറ്റിധരിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ അമ്മ അടൂർ പോലീസില്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments