യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതിയില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ അറസ്റ്റില്‍. 22 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. ചാന്ദ്ഖുരിയിലെ സ്റ്റേറ്റ് പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്.
26 കാരനായ കോണ്‍സ്റ്റബിള്‍ അയാളുടെ കാറില്‍ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സെപ്റ്റംബര്‍ നാലിന് അര്‍ദ്ധരാത്രി യുവതിയുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നും പരാതിയില്‍ പറയുന്നുണ്ട്.
അതേസമയം യുവതിയും അറസ്റ്റിലായ പൊലീസുകാരനും ഒരേനാട്ടുകാരും പരിചയക്കാരുമാണ്. ബുധൻ, വ്യാഴം ദിവസങ്ങളില്‍ രാത്രിയിലാണ് 26 വയസ്സുകാരനായ കോണ്‍സ്റ്റബിള്‍ തന്റെ കാറിലും വീട്ടിലും വച്ച് ബലാത്സംഗം ചെയ്തത് എന്നാണ് യുവതിയുടെ പരാതി. “ഇരയ്ക്ക് അവളുടെ പഠനവുമായി ബന്ധപ്പെട്ട് ചില സഹായം ആവശ്യമായിരുന്നു. അവർ രണ്ടു മൂന്നു മാസമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇരുവരും ഒരു പ്രദേശത്ത് നിന്നുള്ളവരാണ്.” – ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി സ്റ്റേഷൻ ഇൻസ്പെക്ടർ ഹേഷ് ഗൗതം പറഞ്ഞു.