Wednesday, September 11, 2024
spot_imgspot_img
HomeCinemaCelebrity News'ഓഡീഷന് വിളിച്ചിട്ട് കയറിപിടിച്ചു, പല പ്രമുഖര്‍ക്കും മദ്യം ഒഴിച്ച്‌ കൊടുക്കണം; 16 പേര്‍ക്കൊപ്പം കിടക്ക പങ്കിടണം';...

‘ഓഡീഷന് വിളിച്ചിട്ട് കയറിപിടിച്ചു, പല പ്രമുഖര്‍ക്കും മദ്യം ഒഴിച്ച്‌ കൊടുക്കണം; 16 പേര്‍ക്കൊപ്പം കിടക്ക പങ്കിടണം’; സീരിയല്‍ രംഗത്തെ ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: കബനി സീരിയലിന്റെ സംവിധായകന്‍ സുധീഷ് ശങ്കറിനെതിരെ ഗുരുതരാരോപണവുമായി നടി താരാലക്ഷ്മി. മറ്റൊരു പെണ്‍കുട്ടിക്കുണ്ടായ അനുഭവവും ഇവർ വെളിപ്പെടുത്തി.

സുധീഷ് ശങ്കറില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. 2019ല്‍ ആണ് ഈ സംഭവം. സീരിയല്‍ രംഗത്തുള്ള പലർക്കും ഇതൊന്നും തുറന്നു പറയാനാവില്ലെന്നും, അതുകൊണ്ടാണ് താൻ പറയുന്നത് എന്നുമാണ് താരലക്ഷ്മി പറയുന്നത്. കബനി സീരിയലിന്റെ സംവിധായകൻ സുധീഷ് ശങ്കറില്‍ നിന്നാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. ‘ഉറിയടി’ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് ഇദ്ദേഹവും പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാനുവും ഒരു പുതിയ സീരിയലില്‍ ചെറിയ വേഷവുമുണ്ട് എന്ന് എന്നോട് പറയുന്നത്.

മ്യൂസിയത്തിന്റെ പിറകില്‍ ഓഡീഷൻ നടക്കുന്നുണ്ട്. അങ്ങോട്ട് വന്നോളൂ എന്ന്. അവിടെ ചെന്നപ്പോഴാണ് താൻ ഒരു ട്രാപ്പിലാണ് പെടുത്തിയിരിക്കുന്നത് എന്ന് മനസിലാകുന്നത്. ആദ്യം അയാള്‍ മാന്യമായി പെരുമാറിയിരുന്നു. ഒരു വണ്‍ലൈൻ പറഞ്ഞു. നല്ല ക്യാരക്ടറുണ്ട്, യമുന ചേച്ചിയുടെ അനിയത്തിയുടെ റോളാണ് ചെയേണ്ടത്. താൻ ശ്രദ്ധിക്കപ്പെടും, വേറെ ഒരു ലെവലിലേക്ക് തന്നെ മാറും എന്ന് വാഗ്ദാനങ്ങളൊക്കെ തന്നു.

പക്ഷെ ഒരു ഡിമാന്റ് കൂടിയുണ്ട് എന്ന് പറഞ്ഞു. എന്താണ് ഡിമാന്റ് ചോദിച്ചപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന് പറഞ്ഞു. അങ്ങനെ ഒരു അഡ്ജസ്റ്റ്മെന്റ് വച്ച്‌ എനിക്ക് പ്രശസ്തി വേണ്ടെന്ന് ഞാൻ പറഞ്ഞു. അപ്പോള്‍ പുള്ളിക്കാരന്റെ മുഖഭാവും സംസാരരീതിയും എല്ലാം മാറിയിരുന്നു. പുള്ളി മദ്യപിച്ചിട്ടുണ്ട്. പെട്ടെന്ന് എന്നെ കേറിപിടിച്ചു. അപ്പോള്‍ ഞാൻ കൈ തട്ടിമാറ്റി. എന്നെ ബലം പ്രയോഗിച്ച്‌ പിടിക്കാൻ തുടങ്ങി.

സർവശക്തിയുമെടുത്ത് അയാളെ തള്ളിമാറ്റി ഞാൻ ഇറങ്ങി വരികയായിരുന്നു. എന്റെ ഭാഗ്യത്തിന് ഷാനു വെളിയില്‍ നിന്ന് ഡോർ പൂട്ടിയിരുന്നില്ല. പിന്നീട് ഞാൻ അറിയിക്കേണ്ടവരെ അറിയിച്ചെങ്കിലും കേസ് ആക്കിയില്ല.

അതേസമയം ഒരു പെണ്‍കുട്ടിയും എന്നോട് സമാന സംഭവം പറഞ്ഞു. ഇവർ സ്റ്റാച്യൂവില്‍ റൂം എടുത്തിട്ടുണ്ടായിരുന്നു. ഈ ഡയറക്ടർ അവിടെ വന്ന് മദ്യപിക്കും.

പല പ്രമുഖർക്കും ഈ പെണ്‍കുട്ടിയെ കൊണ്ട് മദ്യം ഒഴിപ്പിച്ച്‌ കൊടുക്കും. പെണ്‍കുട്ടി പറ്റില്ല എന്ന് പറഞ്ഞിട്ടും നിർബന്ധിച്ച്‌ ചെയ്യിക്കും. അതിന് ശേഷം 16 പേർക്ക് കിടക്ക പങ്കിടണമെന്ന് പറഞ്ഞു. ആ കൊച്ച്‌ അത് പറ്റില്ല എന്ന് പറഞ്ഞു. അതിന് അവളോട് വൈരാഗ്യമായി എന്റെ മുന്നില്‍ വച്ച്‌ അവളുടെ മുഖത്ത് അയാള്‍ അടിച്ചു. ഇത് തുറന്ന് പറഞ്ഞതിന്റെ പേരില്‍ എനിക്ക് ഭീഷണി വന്നിട്ടുണ്ട് എന്നാണ് താരാലക്ഷ്മി പറയുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments