Sunday, July 14, 2024
spot_imgspot_img
HomeNewsവെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കു? ഭക്ഷണമില്ലാതെ 21 ദിവസം : ഇത് എനിക്കൊരു രു...

വെള്ളം മാത്രം കുടിച്ച് എങ്ങനെ ജീവിക്കു? ഭക്ഷണമില്ലാതെ 21 ദിവസം : ഇത് എനിക്കൊരു രു വെല്ലുവിളിയാണ് എന്ന് രഞ്ജിനി ഹരിദാസ്

മലയാള ടെലിവിഷന് ലോകത്തിലെ റിയാലിറ്റി ഷോയുടെ ചരിത്രത്തില് നിന്നും തന്നെ എടുത്ത് മാറ്റാന് സാധിക്കാത്ത പേരാണ് രഞ്ജിനി ഹരിദാസ് . നിരവധി റിയാലിറ്റി ഷോകളും സ്റ്റേജ് ഷോകളും എല്ലാം ചെയ്തിരുന്ന മലയാളത്തിലെ ഏറ്റവും തിരക്കുള്ള അവതാരിക. ranjini haridas signed up for a 21 day water fasting therapy

ജീവിതം ആഘോഷമാക്കുന്ന രഞ്ജിനിയുടെ ചിത്രങ്ങളും വീഡിയോകളു എല്ലാം തന്നെ എന്നും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോള്‍ രഞ്ജിനി ഒരു പുതിയ വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ്. അത് മാറ്റാരെയും ബാധിയ്ക്കുന്നില്ല. സ്വയം വെല്ലുവിളിച്ചുകൊണ്ട് എടുത്ത ആ പരീക്ഷണം എന്താണെന്നല്ലേ, വാട്ടര്‍ ഫാസ്റ്റിങ് തെറാപ്പി!

ഭക്ഷണം ഒഴിവാക്കി, വെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നതാണ് വാട്ടര്‍ ഫാസ്റ്റിങ് തെറാപ്പി. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടിയോ, ആത്മീയമോ, മതപരമോ ആയ കാരണങ്ങളാലോ, അല്ലെങ്കില്‍ എന്തെങ്കിലും ആരോഗ്യ പ്രശ്‌നം നേരിടുന്നവരോ ഈ തെറാപ്പി സ്വീകരിക്കാറുണ്ട്. ഇതിലേതാണ് രഞ്ജിനിയുടെ ഉദ്ദേശം എന്ന് വ്യക്തമാക്കിയിട്ടില്ല. 21 ദിവസത്തേക്കാണ് രഞ്ജിനി ഈ തെറാപ്പി ചെയ്യുന്നത്. ഇപ്പോള്‍ രണ്ട് ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയത്രെ.

21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റിംഗ് തെറാപ്പിക്ക് ഏറ്റെടുത്തിരിക്കുന്നു. അതെ, നിങ്ങള്‍ കരുതുന്ന എന്റെ വെണ്ണക്കല്ലുള്‍ എനിക്ക് നഷ്ടമായി. അത് കൊണ്ട് മാത്രമല്ല ഉപവാസം നല്ല ഒരുപാട് ഗുണങ്ങള്‍ തരുന്നു, അതൊന്ന് എനിക്ക് എക്പീരിയന്‍സ് ചെയ്യണമായിരുന്നു. അതിനൊപ്പം ഒരു വെല്ലുവിളി ഏറ്റെടുത്ത് നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ രഞ്ജിനി ഹരിദാസ് കുറിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments