Wednesday, September 11, 2024
spot_imgspot_img
HomeNewsKerala Newsരാജ്യസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മത്സരിക്കുന്നത് മധ്യപ്രദേശില്‍ നിന്ന്

രാജ്യസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ മത്സരിക്കുന്നത് മധ്യപ്രദേശില്‍ നിന്ന്

ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയില്‍ അംഗമായ ജോര്‍ജ് കുര്യന്‍ മധ്യപ്രദേശത്തില്‍ നിന്നു കേന്ദ്ര സഹ മന്ത്രിയായി രാജ്യസഭയിലേക്ക് മത്സരിക്കും.Rajya Sabha Elections; Union Minister George Kurien is contesting from Madhya Pradesh

ജോര്‍ജ് കുര്യനടക്കം 9 സ്ഥാനാര്‍ഥികളാണ് രാജ്യസഭയിലേക്ക് മത്സരിക്കാൻ ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ മൂന്നിനാണ് 12 സീറ്റുകളിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പ് തീരുമാനിച്ചിട്ടുള്ളത്. ഓഗസ്റ്റ് 14നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചിരുന്നു. ഇന്നാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം.

അസമില്‍ മിഷൻ രഞ്ജൻ ദാസ്, രാമേശ്വര്‍ തെലി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. ബിഹാറില്‍ മനൻ കുമാര്‍ മിശ്ര, ഹരിയാനയില്‍ കിരണ്‍ ചൗധരി, മഹാരാഷ്ട്രയില്‍ ധൈര്യശീല്‍ പട്ടേല്‍, ഒഡീഷയില്‍ മമത മൊഹന്ത. രാജസ്ഥാനില്‍ സര്‍ദാര്‍ രവനീത് സിംഗ് ബിട്ടു, ത്രിപുരയില്‍ രജീബ് ഭട്ടാചാരി എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍.

അതേസമയം, കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും ജമ്മു കശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക

കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, സര്‍ബാനന്ദ സോനോവാള്‍, ജോതിരാദിത്യ സിന്ധ്യ എന്നിവരുള്‍പ്പെടെയുള്ള സിറ്റിങ് അംഗങ്ങള്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യസഭയില്‍ ഒഴിവു വന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments