ഇംഗ്ലണ്ടിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇടിമിന്നലും കനത്ത മഴയ്ക്ക് സാധ്യത എന്ന് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെ 4 മുതൽ രാത്രി 9 മണി വരെ മഴയും ഇടിമിന്നലുമുള്ള യെല്ലോ അലർട്ട് ആണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്നത്.
വെള്ളപ്പൊക്കവും ഇടിമിന്നലും മൂലം ചില സ്ഥലങ്ങളിൽ പവർകട്ട് ഉണ്ടാകാനുള്ള സാധ്യതയും ഉള്ളതായി മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . അതേസമയം കനത്ത ആലിപ്പഴ വർഷം മൂലം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വക്താവ് പറഞ്ഞു.