ഇംഗ്ലണ്ടിന്റെയും വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ കാറ്റും പേമാരിയും ഉണ്ടാകാന്‍ സാധ്യതയുള്ളതായി മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. ഇടവിട്ട് ഇടിമിന്നലും ആലിപ്പഴ വര്‍ഷവും ഉണ്ടാകാനും സാധ്യതയുണ്ട്.
വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് മുതല്‍ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് വരെയും, തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലുമാണ് ഈ മുന്നറിയിപ്പ് നിലനില്‍ക്കുന്നത്. കാര്‍ഡിഫ്, സ്വാന്‍ സീ എന്നിവ ഉള്‍പ്പടെ വെയ്ല്‍സിന്റെ വലിയൊരു ഭാഗത്തും ഇത് നിലനില്‍ക്കും.
ശകതമായ കാറ്റുള്ളപ്പോള്‍ ഉണ്ടാകുന്ന ഇടിമിന്നല്‍ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്താന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതുപോലെ മൂന്ന് മണിക്കൂറില്‍ 40 മി. മീ മഴ പെയ്തിറങ്ങുമ്പോള്‍ ഗതാഗത തടസ്സത്തിനും സാധ്യതകള്‍ ഏറെയാണ്. ആലിപ്പഴ വൃഷ്ടിക്കും ഇടയുണ്ട്. വൈദ്യുതി വിതരണം തടസ്സപ്പെടുകയും, ട്രെയിനുകള്‍ വൈകിയോടാനും ഇടയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.