Sunday, July 14, 2024
spot_imgspot_img
HomeNewsIndiaരാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്;ഇന്ത്യാ സഖ്യ യോഗത്തിൽ തീരുമാനം

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്;ഇന്ത്യാ സഖ്യ യോഗത്തിൽ തീരുമാനം

ന്യൂഡല്‍ഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ കോൺഗ്രസ് വർക്കിങ് കമ്മിറ്റി തെരഞ്ഞെടുത്തു.പാർലമെന്ററി പാർട്ടി നേതാവ് സോണിയഗാന്ധി പ്രോടെം സ്പീക്കർക്ക് കത്തു നൽകി.Rahul Gandhi is the leader of the opposition

സ്പീക്കർ പദവിക്ക് വേണ്ടി ഭരണപക്ഷ പ്രതിപക്ഷ മത്സരം ഉറപ്പായി മണിക്കൂറുൾക്കുള്ളിലാണ് ഈ തീരുമാനം. ഇന്ത്യാ മുന്നണി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് നടത്തിയ ഭാരത് ജോഡോ യാത്ര രാഹുലിന് രാജ്യത്തുടനീളം വലിയ സ്വീകാര്യതയാണ് നൽകിയത്.

ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മികച്ച മുന്നേറ്റത്തിന് രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് വലിയ പങ്കുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മാത്രമല്ല, ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണേന്ത്യയിൽ നിന്നും രണ്ട് മണ്ഡലങ്ങളിൽ മൂന്ന് ലക്ഷത്തിലേറെ വോട്ടിനാണ് രാഹുൽ വിജയിച്ചത്.

പ്രതിപക്ഷ പാ‍‌ർട്ടിയാകാൻ ലോക്സഭയിൽ 54 അം​ഗങ്ങളുണ്ടാകണം. 2014 ന് ശേഷം രാജ്യത്ത് പ്രതിപക്ഷ പാർട്ടിയാകാൻ ഒരു പാർട്ടിക്കും അം​ഗത്വമുണ്ടായിരുന്നില്ല. എന്നാൽ ഇത്തവണ 99 സീറ്റ് നേടിയാണ് കോൺ​ഗ്രസ് പ്രതിപക്ഷ പാ‍ർട്ടിയാകാനുള്ള യോ​ഗ്യത നേടിയത്. 

ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചപ്പോൾ ജോഡോ ജോഡോ ഭാരത് ജോഡോ എന്ന മുദ്രാവാക്യം മുഴങ്ങിയാണ് പ്രതിപക്ഷം രാഹുലിനെ സ്വാഗതം ചെയ്തത്. ഭരണപക്ഷത്തെ നോക്കിയും ഭരണഘടന ഉയർത്തിക്കാട്ടിയുമാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments