Saturday, April 20, 2024
spot_imgspot_img
HomeNews'ഇവർക്കെതിരെ പോരാടാൻ എന്റെ കയ്യില്‍ അധികാരമില്ല, ജയിലില്‍ കിടക്കാൻ വയ്യാത്തതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അമ്മയെ വിളിച്ച്‌...

‘ഇവർക്കെതിരെ പോരാടാൻ എന്റെ കയ്യില്‍ അധികാരമില്ല, ജയിലില്‍ കിടക്കാൻ വയ്യാത്തതിനാലാണ് ബിജെപിയില്‍ ചേര്‍ന്നതെന്ന് അമ്മയെ വിളിച്ച്‌ അയാള്‍ കരഞ്ഞുപറഞ്ഞു’; ബിജെപി അധികാര ദുർവിനിയോഗം നടത്തുന്നു,ഉദാഹരണങ്ങള്‍ നിരത്തി രാഹുല്‍ ഗാന്ധി

മുംബൈ : ബിജെപി അധികാര ദുർവിനിയോഗം നടത്തുന്നുവെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശദീകരിച്ച് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് നേതാക്കള്‍ പാർട്ടി വിടുന്നതിനെക്കുറിച്ചായിരുന്നു ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.Rahul Gandhi has given examples of abuse of power by BJP

‘അധികാരത്തോടാണ് നമ്മള്‍ പോരാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അധികാരം എന്താണ് എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ആ രാജാവിന്റെ ആത്മാവ് ഇവിഎം, എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് എന്നിവിടങ്ങളില്‍ കുടികൊള്ളുകയാണ്.

കേന്ദ്ര ഏജൻസികളെ ഭയന്ന് കോണ്‍ഗ്രസ് പാർട്ടിയില്‍ നിന്ന് ഒരു മുതിർന്ന നേതാവ് ബിജെപിയിലേക്ക് ചേക്കേറി. പിന്നീട് അദ്ദേഹം സോണിയാ ഗാന്ധിയെ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞ് കരഞ്ഞു.

സോണിയാ ജി, എനിക്ക് ഇക്കാര്യം പറയുന്നതില്‍ ലജ്ജയുണ്ട്. ഇവർക്കെതിരെ പോരാടാൻ എന്റെ കയ്യില്‍ അധികാരമില്ല. എനിക്ക് ജയിലില്‍ പോകാനും സാധിക്കില്ല. എന്നാണ് അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞത്. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ‘ – രാഹുല്‍ ഗാന്ധി പറഞ്ഞു.

ബിജെപിയിലേക്ക് ചേക്കേറിയ മുൻ കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താതെയാണ് രാഹുല്‍ പറഞ്ഞത്. എന്നാല്‍, രാഹുല്‍ പറഞ്ഞത് അശോക് ചവാനെക്കുറിച്ചാണെന്നാണ് സൂചന.

ആദർശ് ഫ്ലാറ്റ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചവാന്റെ പേരില്‍ കേസുകളുണ്ടായിരുന്നു. ബിജെപി പാർലമെന്റില്‍ സമർപ്പിച്ചധവളപത്രത്തില്‍ ആദർശ് അഴിമതിയെക്കുറിച്ചും സൂചനയുണ്ടെന്നും ഇതാണ് ചവാൻ ബിജെപിയിലേക്ക് ചേക്കേറാൻ കാരണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി ആയിരിക്കെ അഴിമതിയുമായി ബന്ധപ്പെട്ടാണ് ചവാൻ രാജിവച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments