Wednesday, September 11, 2024
spot_imgspot_img
HomeCinemaCelebrity Newsകാരവനില്‍ ഒളിക്യാമറ, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചു, ഓരോ നടിയ്ക്കും പ്രത്യേകം ഫോള്‍ഡറുകള്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി...

കാരവനില്‍ ഒളിക്യാമറ, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചു, ഓരോ നടിയ്ക്കും പ്രത്യേകം ഫോള്‍ഡറുകള്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രാധിക ശരത്കുമാര്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കം നിരവധി നടിമാരാണ് പരാതികളുമായി മുന്നോട്ട് വരുന്നത്.radhika sarath kumar shares bad incident

ഇപ്പോഴിതാ മലയാള സിനിമ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തി നടി രാധിക ശരത് കുമാർ. ഒരു മലയാള സിനിമ സെറ്റിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പുരുഷന്മാർ അത് ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്നാണ് വെളിപ്പെടുത്തൽ.

കാരവാനിൽ രഹസ്യമായി ക്യാമറ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നുവെന്നും ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉണ്ടെന്നും താരം പറ‍ഞ്ഞു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഉപയോഗിച്ചില്ലെന്നും നടി വെളിപ്പെടുത്തി. ഞാൻ 46 വർഷമായി ഈ മേഖലയിൽ ജോലി ചെയ്യുന്ന ആളാണ്. മോശമായി പെരുമാറാൻ ശ്രമിച്ച നിരവധിപേരുണ്ട്.

പുരുഷന്മാരാരും ഇതുവരെ ഇതിൽ ഒരു പ്രതികരണവും നടത്തിയിട്ടില്ല. പല നടിമാരുടെയും കതകിൽ മുട്ടുന്നത് ഞാൻ നിറയെ കണ്ടിട്ടുണ്ട്, എത്രയോ പെൺകുട്ടികൾ എന്‍റെ മുറിയിൽ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

കേരളത്തിൽ മാത്രമല്ലെന്നും എല്ലാ സിനിമ സെറ്റിലും ഇത് നടന്നിട്ടുണ്ടെന്നും താരം വ്യക്തമാക്കി. ഉർവ്വശി അടക്കുമുള്ള നടിമാർ കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന് പറയുന്നത് നാളെ മാറ്റി നിർത്തുമോ എന്ന് ഭയന്നാണെന്നും താരം അഭിപ്രായപ്പെട്ടു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments