തമിഴ് സിനിമയിലെ ഉന്നതനായ താരം യുവനടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ. ചെന്നൈയിൽ പുതിയ സീരിയലുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിൽ ആണ് പ്രതികരണം. യുവ നടിക്ക് നേരെയാണ് അതിക്രമമുണ്ടായത്.radhika sarath kumar about bad incident from film industry
നടൻ മദ്യപിച്ചിട്ടുണ്ടായിരുന്നു. തന്‍റെ ഇടപെടൽ കാരണമാണ് നടിയെ രക്ഷിക്കാനായത്. ഞാൻ ആ നടനോട് കയർത്തു. പിന്നാലെ ആ പെൺകുട്ടി എന്നെ കെട്ടിപ്പിടിച്ചു, ഭാഷയറിയില്ലെങ്കിലും നിങ്ങളെന്ന രക്ഷിച്ചുവെന്ന് എനിക്ക് മനസിലായെന്നും രാധിക പറഞ്ഞു. ആ പെൺകുട്ടി ഇന്നും എന്റെ നല്ല സുഹൃത്താണെന്നും രാധിക പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള നടന്മാർ ആദ്യം സ്വന്തം സിനിമാ മേഖലയിലെ സ്ത്രീകളെ സംരക്ഷിക്കണമെന്നും രാധിക കൂട്ടിച്ചേർത്തു.
അതേസമയം മലയാള സിനിമ ലോക്കേഷനിലെ ഞെട്ടിക്കുന്ന ദുരനുഭവം വെളിപ്പെടുത്തിയായിരുന്നു നേരത്തെ രാധിക ശരത് കുമാർ രംഗത്തെത്തിയത്. ഒരു മലയാള സിനിമ സെറ്റിൽ കാരവാനിൽ നടിമാർ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പുരുഷന്മാർ അത് ആസ്വദിക്കുന്നത് കണ്ടെന്നാണ് രാധിക ശരത് കുമാർ വെളിപ്പെടുത്തിയത്. നടിമാരുടെ ദൃശ്യങ്ങളടങ്ങിയ ഫോൾഡറുകൾ പോലുമുണ്ടെന്നും രാധിക പറഞ്ഞു.