Thursday, July 25, 2024
spot_imgspot_img
HomeCinemaCelebrity News‘ഞാൻ കീഴടങ്ങുന്നു, അഹംഭാവത്തിൽ നിന്ന് മോചനം’; തിരുപ്പതിയിൽ എത്തി വഴിപാടായി തല മുണ്ഡനം ചെയ്ത് നടി...

‘ഞാൻ കീഴടങ്ങുന്നു, അഹംഭാവത്തിൽ നിന്ന് മോചനം’; തിരുപ്പതിയിൽ എത്തി വഴിപാടായി തല മുണ്ഡനം ചെയ്ത് നടി രചന

മിനിസ്‌ക്രീനിലൂടെയെത്തി പിന്നീട് സിനിമാമേഖലയില്‍ സജീവമായ താരമാണ് രചന നാരായണകുട്ടി. താരം കൂടുതൽ സുപരിചിതയാകുന്നത് മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മറിമായത്തിലൂടെ യായിരുന്നു . പിന്നീട് അവതാരകയായി തിളങ്ങിയ രചന, ജയറാം ചിത്രം ലക്കി സ്റ്റാറിലൂടെ നായികയായി. rachana narayanankutty thirupathy visit

ആമേന്‍, പുണ്യാളന്‍ അഗര്‍ബത്തീസ്, ലൈഫ് ഓഫ് ജോസൂട്ടി, പുതിയ നിയമം, ആറാട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നര്‍ത്തകി കൂടിയായ രചന സോഷ്യല്‍ മീഡിയയിലും സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പൊതുവിഷയങ്ങളിൽ അഭിപ്രായം അറിയിച്ച് എത്താറുണ്ട്. അതിനാൽ തന്നെ തന്റെ നിലപാടുകളുടെ പേരിൽ പലപ്പോഴും സൈബർ ആക്രമണങ്ങൾക്കും താരം ഇരയാകാറുണ്ട്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. തല മുണ്ഡനം ചെയ്ത് നിൽക്കുന്ന ചിത്രങ്ങളാണ് രചന പങ്കിട്ടത്. പലരും ആദ്യം എഡിറ്റിംഗ് ആണോ എന്ന് സംശയിച്ചു. പിന്നീട് ഫോട്ടോയ്ക്ക് നൽകിയ അടിക്കുറിപ്പ് വായിച്ചപ്പോഴാണ് താരം യഥാർത്ഥത്തിൽ തലമുണ്ഡനം ചെയ്തതാണെന്ന് ആരാധകർക്ക് മനസിലായത്.

തിരുപ്പതി ക്ഷേത്രത്തിൽ ദര്‍ശനം നടത്തിയതിന്റെ ഭാ​ഗമായാണ് തിരുപ്പതിയിലെ പ്രധാന വഴിപാടായ തലമുണ്ഡനം ചെയ്തത്. എല്ലാ അഹംഭാവങ്ങളെയും തമോഗുണങ്ങളെയും ഇല്ലായ്മ ചെയ്യുന്ന ഭഗവാന്റെ സന്നിധിയിൽ എന്ന കുറിപ്പോടെയാണ് രചന നാരായണൻകുട്ടി തിരുപ്പതി ക്ഷേത്രത്തിൽ മുടി സമർപ്പിച്ച വിവരം പങ്കുവെച്ചത്. ഇതോടെ നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് എത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments